പൂ പോലെ നല്ല സോഫ്റ്റ് ആയ ഇഡലി ഉണ്ടാക്കാൻ മാവ് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കിയാൽ മതിയാകും.

നല്ല ചൂട് ഇഡലിയും സാമ്പാറും എന്ന് പറയുമ്പോൾ തന്നെ ആ നിമിഷം തന്നെ ചാടി കയറി ഇരുന്നു പോകും ഇഡലിയും സാമ്പാറും കൂടി ഒരു പിടി പിടിക്കുവാൻ. എല്ലാവരും ഒത്തിരി ഏറെ ഇഷ്ടപ്പെടുന്ന ഈ പലഹാരം വീടുകളിൽ അമ്മമാർ തയ്യാറാക്കുമ്പോൾ ചില സമയം പാളി പോകാറുണ്ട്. ഒരു പക്ഷേ ഇഡലി മിക്സിൽ ചേർക്കുന്ന ചേരുവുകളിൽ വ്യത്യാസം വരുന്നത് കൊണ്ട് ആയിരിക്കും ഈയൊരു പ്രശ്നം നേരിടേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ നല്ല ബലത്തിൽ ഇഡലി ഉണ്ടായി വരുകയുംചെയ്‌ന്നു.

   

അപ്പോൾ എങ്ങനെയാണ് നല്ല സ്വാദിലും സോഫ്റ്റിലും ഇഡ്ഡലി തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. അപ്പോൾ ഇഡ്ഡലി തയ്യാറാക്കി എടുക്കുവാൻ ആയിട്ട് ഒരു കപ്പ് പച്ചരിയും അരകപ്പ് ഉഴുന്നും എടുക്കുക. പച്ചരിയിലെ വെള്ളം തെളിഞ്ഞു വരുന്നത് വരെ കഴുകിയെടുത്തതിനു ശേഷം വെള്ളം ഒഴിച്ച് കുറഞ്ഞത് ഒരു നാലുമണിക്കൂർ നേരമെങ്കിലും കുതിരാനായി വയ്ക്കുക. ഉഴുന്ന് എടുക്കാൻ വയ്ക്കുന്ന വെള്ളം ഉപയോഗിച്ചാണ് പച്ചരിയും ഉഴുന്നും എല്ലാം തന്നെ അരച്ച് എടുക്കുന്നത്. ഉഴുന്നിൽ ഒരു കാൽ ടീസ്പൂൺ ഉലുവയും കൂടി ചേർത്ത് കൊടുത്ത് കുതിർത്തി വയ്ക്കുന്ന ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.

നാലുമണിക്കൂറിന് ശേഷം അരിയും ഉഴുന്നും നല്ലതുപോലെ കുത്തർന്ന് വന്നിട്ടുണ്ട്. ഇനി ഉഴുന്ന് വെള്ളം ഒരു കപ്പിലേക്ക് ഒഴിച്ച് വയ്ക്കാം. ശേഷം ഉഴുന്നും അരിയും ഓരോന്നായി മിക്സിയുടെ ജാറിൽ ചേർത്ത് അടിച്ച് എടുക്കാവുന്നതാണ്. മാവ് അടിച്ചെടുത്തതിനു ശേഷം ഒരു കാൽ കപ്പ് ചോറ് ചേർത്ത് അടിച്ചു എടുക്കാം. ഇനി ഇവ ഒരു പാത്രത്തിൽ ചേർത്ത്‌ നല്ലതുപോലെ കെ ഉപയോഗിച്ച് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം മാവിലേക്ക് ആവശ്യമുള്ള ഉപ്പും കൂടിയും ചേർത്തു കൊടുക്കാം.

 

ഇനി ഈ മാവ് കുറഞ്ഞത് ഒരു എട്ടുമണിക്കൂർ നേരമെങ്കിലും റസ്റ്റ്നായി ആയി വെക്കാം. 8 മണിക്കൂറിനു ശേഷം മാവ് നോക്കുമ്പോഴേക്കും മാവ് നല്ല രീതിയിൽ പൊന്തിവന്നിരിക്കുന്നതായി കാണാം. ഇനീ ഈഒരു മാവ് ഇഡലിത്തട്ടിൽ ഓരോ തവിയായി ഒഴിക്കാവുന്നതാണ്. ഇഡലി തട്ടിൽ എണ്ണ പുരട്ടിയതിനു ശേഷം മാത്രമാണ് മാവ് ഒഴിക്കുവാൻ പാടുള്ളൂ. ശേഷം ഒന്ന് ആവി കയറ്റി എടുക്കാം. നല്ല സോഫ്റ്റ് കൂടിയുള്ള ഇഡലി ലഭ്യമാകും. ഈ ഒരു റെസിപ്പി പ്രകാരം നിങ്ങളും തയ്യാറാക്കി നോക്കൂ. അപാരസ്വാദ് തന്നെയായിരിക്കും. ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കണേ.

Leave a Reply

Your email address will not be published. Required fields are marked *