നമ്മൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് കഴിയുമ്പോൾ നമുക്ക് പലതരത്തിലുള്ള പ്രസാദങ്ങൾ ലഭിക്കുന്നതാണ്. പലതരത്തിൽ എന്ന് പറയുബോൾ തിരുമേനി നൽകുന്ന ചന്ദനനവും പ്രസാദവും ആകാം, അതുപോലെതന്നെ പുഷ്പാഞ്ജലി അല്ലെങ്കിൽ അർച്ചനയൊക്കെ നടത്തിയതിന്റെ പ്രസാദം ഒരു ഇലയിൽ തരുന്നതായിരിക്കും. ഇത്തരത്തിൽ പല രീതിയിലാണ് നമുക്ക് പ്രസാദം ലഭിക്കുന്നത്. നമ്മളിൽ എല്ലാവരും ചെയുന്ന ഒരു കാര്യമാണ് പ്രസാദം എടുത്ത് വീട്ടിലേക്ക് കൊണ്ട് വരും. എന്നാൽ പ്രസാദത്തിനെ എവിടെ സൂക്ഷിക്കും എന്ന് അറിയാതെ വരുന്നു.
ഇത് പല ദോഷങ്ങൾക്കാണ് ഇടയാക്കുന്നത്. വീട്ടിൽ വന്നതിനുശേഷം ഈ പ്രസാദം എങ്ങനെയാണ് സൂക്ഷിക്കേണ്ടത്, ഏത് രീതിയിലാണ് സൂക്ഷിക്കേണ്ടത്. ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പ്രസ്ഥാനം ഏറ്റവും ഉത്തമമായുള്ള സ്ഥലം എന്ന് പറയുന്നത് വീട്ടിലെ പൂജാമുറിയാണ്. പൂജാമുറി ഉള്ളവരാണ് എന്നുണ്ടെങ്കിൽ പൂജാമുറിയിൽ നമ്മൾ പ്രാർത്ഥിക്കുന്ന ദേവന്റെ അല്ലെങ്കിൽ ദേവിയുടെ മുമ്പിൽ കൊണ്ടുവന്ന് പ്രസാദം വയ്ക്കുകയാണ് ഏറ്റവും ഉത്തമമാണ്.
ഭക്ഷണപദാർത്ഥങ്ങൾ എന്തെങ്കിലും പ്രസാദത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ അവ കഴിക്കാവുന്നതാണ്. പൂജ മുറി ഇല്ലാത്തവർ ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പ്രസാദം വെക്കേണ്ട സ്ഥലം എന്ന് പറയുന്നത് വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്ത് ശുചിത്വത്തോടുകൂടി വയ്ക്കുക. വീടിന്റെ വടക്ക് ഭാഗത്ത് ഉള്ള മുറികളിൽ അല്ലെങ്കിൽ കിഴക്കുഭാഗത്തുള്ള മുറികൾ അല്ലെങ്കിൽ ഹാളിൽ തന്നെ വടക്കും കിഴക്കും കണക്കാക്കി നമുക്ക് വയ്ക്കാവുന്നതാണ്.
പക്ഷേ യാതൊരു കാരണവശാലും പ്രസാദം നമ്മുടെ വീടിന്റെ ബെഡ്റൂമുകളിലോ അടുക്കളയിലോ കൊണ്ടുപോയി വയ്ക്കുവാൻ പാടുള്ളതല്ല. അടുക്കളയും ബെഡ്റൂം ബാക്കിയുള്ള വീടിന്റെ ഏതെങ്കിലും മുറികളിലോ കാര്യങ്ങളിലോ നമുക്ക് ഈ പ്രസാദം കൊണ്ടുപോയി വയ്ക്കാവുന്നതാണ്. പ്രസാദം കൊണ്ടുപോയി വയ്ക്കാവുന്ന ഉത്തമമായ ഇടം എന്ന് പറയുന്നത് വടക്ക് ദിശ അല്ലെങ്കിൽ കിഴക്ക് ദിശ എന്നുള്ളതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories