നല്ല സ്വാദുള്ള പൈനാപ്പിൾ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. വളരെ എളുപ്പത്തിൽ കുറവ് ചേരുവകൾ ഉപയോഗിച്ച് ഒത്തിരി സ്യാദോടെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു വിഭവം തന്നെയാണ് ഇത്. എന്തൊക്കെ സമഗ്രഹികൾ ഉപയോഗിച്ചാണ് ഇത്രയും സ്വാദിഷ്ടമായ പൈനാപ്പിൾ കറി ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. പൈനാപ്പിൾന്റെ തൊലിയെല്ലാം കഴിഞ്ഞ് നല്ല രീതിയിൽ പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക.
ഒപ്പം തന്നെ 4 പച്ചമുളക് രണ്ടായി കീറിയതും. പൈനാപ്പിളിന്റെ ഒരു കാൽ ഭാഗം മിക്സിയിലിട്ട് അരച്ചെടുക്കുക. ഇനീ അരക്കാതെ മാറ്റിവെച്ച പൈനാപ്പിളും പച്ചമുളക് എന്നിവ മിക്സി ജാറിൽ ഇട്ട് പാകത്തിന് വെള്ളം ഒഴിച്ച് അൽപ്പം തരികളോടെ അരച്ചെടുക്കാം. അരച്ചെടുത്തത്തിൽ അൽപ്പം മഞ്ഞൾപ്പൊടിയും കൂടിയും ചേർത്തു കൊടുക്കാം. ശേഷം മൂടിവെച്ച് നന്നായി വേവിച്ചെടുക്കുക. പൈനാപ്പിൾ വേവുന്ന സമയം കൊണ്ട് തന്നെ ഇതിന് ആവശ്യമുള്ള അരിപ്പ തയ്യാറാക്കി എടുക്കാം.
അതിനായി മുക്കാൽ കപ്പ് തേങ്ങയാണ് ആവശ്യമായി വരുന്നത്. അരച്ചെടുത്ത തേങ്ങയിലേക്ക് കാൽ ടിസ്പൂൺ ജീരകം, മഞ്ഞൾപൊടി, പാകത്തിന് വെള്ളം എന്നിവ ഒഴിച്ച് കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. എന്നിട്ട് വേവിച്ചെടുത്ത പൈനാപ്പിളിലേക്ക് അരിപ്പ മുഴുവനായി ചേർത്തു കൊടുക്കാം. ശേഷം ഒരു അച്ച് ശർക്കര ചേർത്തു കൊടുക്കാം. നല്ല പുളിയുള്ള കട്ട തൈര് ചേർത്തു കൊടുത്ത ഇളക്കി കൊടുക്കാവുന്നതാണ്.
ഇനി ഫ്ലെയിം ചെറിയ ചൂടിൽ ആക്കി കൊടുക്കാം. ഒപ്പം തന്നെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുകയും വേണം. ഇനി ഇതിലേക്ക് അല്പം കടുക് പൊട്ടിച്ചൊഴിക്കാം. നല്ല ടേസ്റ്റിൽ രുചിയേറിയ പൈനാപ്പിൾ പുളിശ്ശേരി കറി റെഡിയായി കഴിഞ്ഞു. നിങ്ങളും ട്രൈ ചെയ്തു നോക്കാൻ മറക്കരുതെ. പുളിയും മധുരവും കലർന്നുള്ള ഒരു കിടിലൻ കറി തന്നെയാണ് ഇത്.