ഓരോ വീട്ടുവളപ്പിലും അത്യാവശ്യമായി നട്ടുവളർത്തേണ്ട ഒരു ചെടിയാണ് കരുനച്ചി. പുഷ്പത്തിന്റെയും ഇതിന്റെ ഇലയുടെ നിറത്തെ ആധാരമാക്കി മൂന്നായി തരം തിരിച്ചിരിക്കുകയാണ്. കരിനൊച്ചി, വെള്ളനുച്ചി, ആറ്റിനുച്ചി. കരിന്നുച്ചിയുടെ ഇലയുടെ അടിവശം വയ്ലറ്റ് കലർന്ന പച്ച നിറം ആയിരിക്കും. വേദനസംഹാരി ആയാണ് ഈ സസ്യത്തെ കൂടുതൽ ഉപയോഗിക്കുന്നത്. ഈ ചെടിയുടെ ഇല പൂവ് തോല് എന്നിവയൊക്കെ ഔഷധമായി ഉപയോഗിച്ചുവരുന്നു.
കരുനെച്ചിയിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾക്ക് വൈറസ് ബാക്ടീരിയ ഫംഗസ് രോഗങ്ങൾ നീര് എന്നിവ മാറ്റുവാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ജൈവ കീടനാശിനിയായും ഈ ചെടി വളരെയേറെ ഉപയോഗിച്ചുവരുന്നു. എന്നാൽ നാം പലരും അറിയാതെ തന്നെ കരുനെച്ചി എന്ന സസ്യത്തിലൂടെ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ വന്ന് ചേരുന്ന അസുഖങ്ങൾക്ക് പ്രതിവിധിയായി ഇവ സഹായിക്കുന്നു. ഈ ചെടിയുടെ അഗ്രഭാഗത്ത് പൂങ്കുലകൾ ഉണ്ടാകാറുണ്ട് ഇതിനെ ഏകദേശം 30 സെന്റീമീറ്റർ നീളമാണ്.
കരുനുച്ചിയും തുളസിയും അല്പം ജീരകവും മുളകും ചേർത്ത് ഉണ്ടാക്കുന്ന കഷായം ചുമയ്ക്ക് അത്യുത്തമമാണ്. കരുനുച്ചിയുടെ ഇല ഉണക്കി പൊടിച്ച് പുട്ടിന് പൊടി നനയ്ക്കുന്നതിന്റെ കൂടെ ചേർത്ത് പുഴുങ്ങി കഴിക്കുകയാണെങ്കിൽ ചിലതരം ആസ്മങ്ങൾ മാറിക്കിട്ടും. ഈ ചെടിയുടെ ഇലയും പൂവും വിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുകയാണെങ്കിൽ ജലദോഷം, പനി, തലവേദന എന്നിവ വളരെ പെട്ടെന്ന് തന്നെ മാറും. അതുപോലെതന്നെ ഇതിന്റെ ഇലകൾ 15 മിനിറ്റ് നേരം തിളപ്പിച്ച് ഒരു ദിവസത്തിൽ മൂന്ന് പ്രാവശ്യം വീതം കുടിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെയേറെ ഗുണം തന്നെയാണ് ചെയ്യുന്നത്.
വായു കോപവും അതുപോലെ ഉള്ള വയറുവേദനയും ശമിക്കും. അതുപോലെതന്നെ ശരീരത്തിൽ ഉളുപ്പുകൾ സംഭവിക്കുകയാണെങ്കിൽ ഭാഗത്ത് ഇതിന്റെ ഇല തിളപ്പിച്ച് ചൂടുപിടിക്കുകയാണെങ്കിൽ അത് വളരെയേറെ ഗുണം ചെയ്യുന്നു. സൈനസൈറ്റിസ് പോലുള്ള തലവേദനകൾക്ക് ഈ സസ്യത്തിന്റെ ഇളം നിറച്ച തലയിണയിൽ കിടന്നാൽ തലവേദനയ്ക്ക് നല്ല ആശ്വാസം തന്നെയായിരിക്കും. ഇത്തരത്തിൽ നിങ്ങൾ അറിയാത്ത ഒരുപാട് ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. നിലവാരങ്ങളെ കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.