Does This Area Of The Chest Cause You Pain : പണ്ടൊക്കെ 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് ഹാർട്ടറ്റാക്ക് കണ്ടു വരാറുള്ളത്. സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോൺ അവരിൽ ഹാർട്ട് അറ്റാക്ക് വരുന്നതിനെ സംരക്ഷണം നൽകുന്നു എന്നതുകൊണ്ടാണ്. സംരക്ഷണം നിലനിൽക്കുമ്പോൾ തന്നെ ഇന്നത്തെ തലമുറയുള്ള സ്ത്രീകളിൽ വളരെ ചെറുപ്പത്തിൽ തന്നെ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നു. പ്രമേഹം, പ്രഷർ, തൈറോയ്ഡ് ഹോർമോൺ, അമിത വണ്ണം, വ്യായാമ കുറവ്, ഉറക്കമില്ലായ്മ ഇവയെല്ലാം തന്നെ സ്ത്രീകളിൽ ചെറിയ പ്രായത്തിൽ ഉണ്ടാക്കാനുള്ള കാരണങ്ങളാണ്.
ഈ കാരണങ്ങൾ മൂലം സ്ത്രീകളിൽ ഹാർട്ടറ്റാക്കിന്റെ കോംപ്ലിക്കേഷൻസ് കൂടുതലായിട്ട് കണ്ടുവരുന്നു. ഇങ്ങനെ കൂടുതലായി മുണ്ടാകുന്നത് ലക്ഷണങ്ങളെ അവഗണിക്കുന്നത് കൊണ്ടാണ്. സ്ത്രീകൾ രാവിലെ മുതൽ വൈകുന്നേരം വരെ നിർത്താതെ ജോലി ചെയ്യുന്നത് മൂലം പലപ്പോഴും അവർക്ക് നീർക്കെട്ട് എന്ന് വിളിക്കാറുള്ള വേദന പല ഭാഗങ്ങളിലും ഉണ്ടാക്കുന്നു.
പലപ്പോഴും നെഞ്ചുവേദന അതായത് ഹാർട്ട് അറ്റാക്ക് വരുമ്പോഴും ഇത് നീർകെട്ട് ആണ് എന്ന് കരുതി കൊണ്ട് ചികിത്സയ്ക്കാതെ ഇരിക്കുകയും അതുമൂലം ഹാർട്ട് അറ്റാക്ക് കൂടി കൊണ്ട് ഹാർട്ടിന്റെ മസിൽ വീക്കായി പമ്പിങ് കുറഞ് ശ്വാസമുട്ടും കിതപ്പുമായി ഗുരുതരമായ അവസ്ഥയിൽ വരെ എത്തുന്നു. നെഞ്ച് വേദന ഉണ്ടാക്കുന്നത് നീർക്കെട്ട് കാരണമാണോ അതോ അറ്റാക്ക്മൂലം ആണോ എന്ന് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അറ്റാക്ക് വരുവാൻ സാധ്യതയുള്ള ആളാണോ എന്ന് തിരിച്ചറിയണം.
പ്രമേഹം, തൈറോയ്ഡ് എനി അസുഖങ്ങൾ ഉള്ളവരാണ് എങ്കിൽ ചില ലക്ഷണങ്ങളുണ്ട് അവഗണിക്കാതെ ആണോ അല്ലയോ എന്ന് ടെസ്റ്റ് ചെയ്ത് കണ്ടെത്താവുന്നതാണ്. തൊടുമ്പോഴാണ് വേദന, അല്ലെങ്കിൽ തിരഞ്ഞു മറഞ്ഞു കിടക്കുമ്പോഴാണ് വേദന, ശ്വാസം വലിക്കുമ്പോൾ വേദന അത് നീർക്കെട്ട് ആകുവാനാണ് സാധ്യത. വേദന ഉള്ളിൽ നിന്നാണ് വരുന്നത് എങ്കിൽ സാധിക്കാത്ത വിധത്തിൽ സൂചികൊണ്ട് കുത്തുന്ന പോലെയുള്ള വേദന അനുഭവപ്പെടുന്നു എങ്കിൽ അത് ഹാർട്ട് അറ്റാക്കിന്റെ ഉത്തമ ലക്ഷണമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam