ഭരണി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകൾ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രവും ഓരോ സ്വഭാവമാണ് കാണിക്കുന്നത്. ഇത്തരത്തിൽ എല്ലാവർക്കും ഒരേ സ്വഭാവം കാണണമെന്നില്ല. അതിന് പ്രധാന കാരണം എന്ന് പറയുന്നത് ജനനസമയത്തുള്ള വ്യത്യാസങ്ങൾ ജനന ദിവസം ജനനസ്ഥലം എന്നിവയിലുള്ള വ്യത്യാസങ്ങളാണ്. അതിനാൽ തന്നെ ഓരോ വ്യക്തികൾക്കും വിവിധ തരത്തിലുള്ള സ്വഭാവങ്ങളും ഭാഗ്യങ്ങളും നിർഭാഗ്യങ്ങളും ആണ് ഉള്ളത്.

   

ഇത്തരത്തിൽ ഭരണി നക്ഷത്രക്കാരുടെ പൊതുസ്വഭാവത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. മേടം രാശിയിൽ വരുന്ന നക്ഷത്രമാണ് ഭരണി നക്ഷത്രം. മേടം രാശിയുടെ അധിപനാണ് ചൊവ്വ. അതിനാൽ തന്നെ സ്വഭാവത്തിൽ ചൊവ്വയുടെ ആധിപത്യം കാണാം. അതിനാൽ തന്നെ ഇവർക്ക് വരുന്ന ഒരു പൊതുസ്വഭാവമാണ് പിടിവാശിയും നിർബന്ധ ബുദ്ധിയും. ഇത്തരം സ്വഭാവങ്ങൾ ഇവരുടെ ജീവിതത്തിൽനേട്ടങ്ങളും കോട്ടങ്ങളും കൊണ്ടുവരാറുണ്ട്.

ഇവരുടെ മനസ്സ് പൊതുവേ നന്മയുള്ളതാണ്. മറ്റുള്ളവർക്ക് നന്മകൾ കൈവരാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. ഇവർ ഏതൊരു കാര്യത്തിലായാലും പ്രവർത്തിയിലായാലും മുന്നും പിന്നും നോക്കാതെ തന്നെ എടുത്തു ചാടുന്നവരാണ്. അതിനാൽ തന്നെ ഇവരെക്കുറിച്ച് മറ്റുള്ളവരിൽ തെറ്റായ ധാരണകളാണ് ഉണ്ടാകുന്നത്. ഇവർ അഭിമാനികളായ നക്ഷത്രക്കാർ തന്നെയാണ്. അതിനാൽ തന്നെ ഇവർ ആരുടെയും മുമ്പിൽ തലകുനിക്കുകയില്ല. ഇത് ഇവിടെ സംസാരത്തിലും പ്രവർത്തിയിലും പ്രകടമായി തന്നെ നമുക്ക് കാണാൻ സാധിക്കും.

ഏതൊരു കാര്യത്തിലും അവർ അവരുടെ കഴിവിന്റെ പരമാവധി ചെയ്യുകയും അതിൽ മുന്നേറുന്ന വരും ആണ്. ഭരണി നക്ഷത്രത്തിൽ ജനിക്കുന്ന ഏതൊരാളും ശുക്രദശയിലാണ് ജനിക്കുന്നത്. അതിനാൽ തന്നെ ഇവരുടെ ജനനം മൂലം ഇവർക്കും ഇവരുടെ മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും എല്ലാം അനുകൂലമായ ഫലങ്ങളാണ് ഉണ്ടാകുന്നത്. ഇവരുടെ ജനനം ഇവരുടെ കുടുംബത്തിൽ ഭാഗ്യങ്ങൾ കൊണ്ടുവരുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *