വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന കിച്ചൻ ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. കറണ്ട് ഇല്ലാതെ തന്നെ നമ്മുടെ ഡ്രസ്സ് ഒക്കെ എളുപ്പത്തിൽ തന്നെ അയൺ ചെയ്ത് എടുക്കാവുന്നതാണ്. എങ്ങനെയാണെന്നല്ലേ നിങ്ങൾ ഓർക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്യാം. ആദ്യത്തെ ടിപ്സ് ഡ്രസ്സ് എവിടെയെങ്കിലും കൊളുത്തി കീറിയിട്ടുണ്ടെങ്കിൽ നൂല് ഒന്നും എടുക്കാതെ തന്നെ വളരെ സിമ്പിൾ ആയി നമുക്ക് അത് റെഡിയാക്കി എടുക്കാം.
സൂചിയും നൂലും ഒന്നും തന്നെ ഉപയോഗിക്കുന്നില്ല ഒരു പ്ലാസ്റ്റിക് കവർ ആണ് ആവശ്യമായി വരുന്നത്. സാരി കീറിയ ഹോളിനേക്കാൾ കുറച്ചുകൂടി വലുപ്പത്തിൽ പ്ലാസ്റ്റിക് കവർ കട്ട് ചെയ്തെടുക്കുക. ഈ ഒരു പീസ് കവർ ഡ്രസ്സിന്റെ ബാക്ക് ഭാഗത്ത് വച്ച് കൊടുക്കുക. ശേഷം അയൺ ബോക്സ് നന്നായി ചൂടാക്കിയതിനു ശേഷം ഈ ഒരു ഹോളിന്റെ മുകളിലേക്ക് വയ്ക്കാവുന്നതാണ്. ഈയൊരു അയൺ ബോക്സിന് ചൂടുകാരണം സാരിയുടെ അടിയിൽ വെച്ച പ്ലാസ്റ്റിക് നല്ല രീതിയിൽ മെൽറ്റ് ആയിട്ട് ഈ ഒരു ഡ്രസ്സ് ആയിട്ട് കൂടി ചേരും.
രണ്ടു മിനിറ്റ് നേരമായി അയൺ ബോക്സ് സാരിയിൽ വച്ച് കഴിയുമ്പോൾ സാരിയിൽ മെൽറ്റ് ആയിട്ട് ഒട്ടിപ്പിടിച്ചിരിക്കുന്നത് കാണാം. സുജിയും നൂലും ഉപയോഗമില്ലാതെ തന്നെ ഡ്രസ്സ് കീറിയിട്ടുണ്ടെങ്കിൽ ഇങ്ങനെ ചെയ്യാവുന്നതാണ്. അതുപോലെതന്നെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിട്ടുള്ള മഷി വളരെ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്. അതിനായി ഞാൻ എടുത്തിട്ടുള്ളത് ഒരു ബോഡി സ്പ്രയാണ്.
അതുപോലെ തന്നെ ക്ലാസുകളിൽ പേരുകൾ നീക്കം ചെയ്യുവാനായി വെള്ളത്തിൽ വിനാഗിരി ചേർത്ത് ഒന്ന് രണ്ട് മണിക്കൂർ നേരം മുക്കി വയ്ച്ചാൽ മതി. ഇനിയിപ്പോൾ നമ്മുടെ വീട്ടിൽ കറണ്ടില്ല എങ്കിൽ ഡ്രസ്സ് വളരെ പെട്ടെന്ന് എങ്ങനെയാണ് അയൺ ചെയ്യാം എന്ന് നോക്കാം. ഒരു കുക്കറിൽ അല്പം വെള്ളം നിറച്ച് നല്ലവണ്ണം തിളപ്പിച്ച് എടുത്ത് അയൺ ചെയ്യാവുന്നതാണ്. ഈ ടിപ്‌സുകൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. നിങ്ങൾ ഇതെല്ലാം ട്രൈ ചെയ്ത് നോക്കി കമന്റ് അറിയിക്കാൻ മറക്കരുത്.