ഇന്ന് നമ്മൾ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒത്തിരി രുചികരമായ ഒരു സ്നാക്സ് ആണ് തയ്യാറാക്കി എടുക്കുന്നത്. സാധാരണ നേന്ത്രപ്പഴം ആകുമ്പോൾ അതിന്റെ തൊലിയെല്ലാം കറുത്തു കഴിഞ്ഞാൽ കളയുവാൻ ആണ് പതിവ്. ഇനി തൊലി കറുത്ത പഴങ്ങൾ ഒന്നും തന്നെ കളയേണ്ട ആവശ്യമില്ല. നല്ല രുചികരമായുള്ള ഒരു കിടിലൻ നാലുമണി പലഹാരം നമുക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. അപ്പൊ എങ്ങനെയാണ് പലഹാരം റെഡിയാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി എടുക്കേണ്ടത് പഴുത്ത നേന്ത്രപ്പഴം. പഴത്തിന്റെ തോലൊക്കെ കറുത്ത പഴം ആണെങ്കിലും കുഴപ്പമില്ല. പഴത്തിന്റെ തോലൊക്കെ കളഞ്ഞ് നമുക്ക് കട്ട് ചെയ്ത് എടുക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. ഇനി നമ്മൾ നുറുക്കിവെച്ച പഴമെടുത്ത് നെയ്യിൽ വച്ച് പൊരിച്ച് എടുക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായി വരുന്നത് ബ്രഡ് ആണ്.
രണ്ട് നേന്ത്രപ്പഴം എടുക്കുകയാണെങ്കിൽ ആറ് പീസ് ബ്രഡ് ആണ് നമുക്ക് അതിന് ആവശ്യമായി വരുന്നത്. മിക്സിയിലിട്ട് നന്നായി ഒന്ന് പൊടിച്ചെടുക്കാം. ഒരു നാലഞ്ച് മൊട്ടയിൽ ഒരു കൊടുത്ത നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സൻസ് ചേർക്കാം. ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.
നമ്മൾ തയ്യാറാക്കിവെച്ച ബ്രഡ് പൊടിച്ചത് നേരത്തെ തയ്യാറാക്കിവെച്ച മുട്ടയുടെ പാത്രത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. ഇനി തുടർന്ന് എങ്ങനെയാണ് പലഹാരം തയ്യാറാക്കി എടുക്കുന്നത് ഇന്ന് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. നിങ്ങൾ വീടുകളിൽ ഈ ഒരു പലഹാരം തയാറാക്കി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാണ് മറക്കലെ.