ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്കിൽ മകളുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആശാ ശരത്ത്. | Asha Sarath Is Celebrating Her Daughter’s Birthday.

Asha Sarath Is Celebrating Her Daughter’s Birthday : മലയാളി പ്രേക്ഷകർ ഒന്നടങ്കം സ്നേഹിക്കുന്ന താര നടിയാണ് ആശ ശരത്ത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതുപോലെതന്നെ മികച്ച നൃത്തകയും കൂടിയാണ് താരം. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ ക്ഷണം കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ചുള്ള ചിത്രത്തിലൂടെ ആയിരുന്നു. എന്നാൽ അമ്മയും അച്ഛനും സിനിമയിൽ അഭിനയിക്കുവാൻ അനുവദിക്കാത്തതിനാൽ ദൂരദർശനിൽ നിരവധി പരമ്പരകളിൽ അഭിനയിക്കുകയായിരുന്നു താരം. “സക്കറിയയുടെ ഗർഭിണികൾ” എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ കടന്നെത്തിയത് പിന്നീട്.

   

“നിഴലും നിലാവും പറയുന്നത്” എന്ന ടെലിഫിലിമാണ് ആദ്യമായി താരം ചെയ്തത്. തന്റെ ആദ്യ ടെലിഫിലിമിൽ തന്നെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് നേടുകയായിരുന്നു ആശ ശരത്ത്. പിന്നീട് 2013ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിൽ വേഷം ചെയ്ത് ആരാധകരുടെ മനസ്സിൽ പ്രിയമായി മാറുക തന്നെയായിരുന്നു. മലയാളം സിനിമകൾക്ക് പുറമേതന്നെ തമിഴ്, കന്നട എന്നീ ഭാഷകളിലും അനേകം ചിത്രങ്ങളിൽ അഭിനയിച്ച് നിരവധി ആരാധകർ സ്നേഹിക്കുന്ന താരമായി മാറിയിരിക്കുകയാണ്.

തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരം ഇപ്പോൾ പോസ്റ്റ് ചെയ്യ്തിരികുനത് ഞങ്ങളുടെ കുടുംബം ഏറെ സന്തോഷത്തിൽ നിറയുന്ന നിമിഷത്തിലാണ് ഇപ്പോൾ എന്ന് പറഞ്ഞാണ്. അതോടൊപ്പം തന്നെ മകളുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം മകൾ കേക്ക് മുറിക്കുന്നതും ശേഷം ദുബായിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്കായ ഐ എം ജി വേൾഡിൽ കളിച്ചുല്ലസിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാവുന്നതാണ്.

 

കുടുംബം അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളിൽ കയറുന്നതും നൃത്തം ചെയ്യുന്നതും ഒരുമിച്ചിരുന്ന് സിനിമ കാണുന്നതുമെല്ലാം ഈയൊരു ചെറു വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. ” ഐഎംജി വേൾഡിൽ അമ്മൂസിന്റെ ജന്മദിനം തകർത്ത് ആഘോഷിച്ചു ” എന്നൊരു ക്യാപ്ഷനിൽ ആയിരുന്നു ആശ ശരത്ത് ഈ ഒരു വീഡിയോക്ക് പങ്കുവെച്ചിരുന്നത്. നിമിഷനേരങ്ങൾക്കുള്ളിലാണ് ആരാധകർ താരം പങ്കുവെച്ചെത്തിയ ഈ വീഡിയോ ഏറ്റെടുത്തത്. ആരാധകരുടെ പ്രിയതാരത്തിന്റെ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

Leave a Reply

Your email address will not be published. Required fields are marked *