ജീവിതത്തിൽ ഒരിക്കലെങ്കിലും വായ്പുണ്ണ് വരാത്ത ആളുകൾ ഉണ്ടായിരിക്കുകയില്ല. സാധാരണയായി ഉണ്ടാകുന്നത് കവിളിന്റെ രണ്ട് സൈഡുകളിലും ആയിരിക്കും, ചിലപ്പോൾ നാവിൽ ആയിരിക്കാം, അല്ലെങ്കിൽ ചുണ്ടിറന്റെ താഴെയൊക്കെ ആയിരിക്കാം. വളരെ വേദന ജനകമായ രീതിയിൽ ആയിരിക്കാം ചിലപ്പോൾ വായ്പുണ്ണ് നമ്മളെ സമീപിക്കുന്നത്. ഈ പുണുകളുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് പല്ലുവേദനയുടെ ലക്ഷണങ്ങൾ പോലെയാണ്.
നല്ലൊരു ഭക്ഷണം കഴിക്കാൻ പറ്റില്ല അതുപോലെ തന്നെ മസാലകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, ഉപ്പ് അധികമുള്ള ഭഷണങ്ങൾ കഴിക്കുവാൻ സാധിക്കുകയില്ല. വേദന ഉള്ളതും വേദന ഇല്ലാത്തതുമായിട്ടുള്ള പുണ്ണുകൾ ഉണ്ട്. വേദനയില്ലാത്ത പുണ്ണ് പല ആളുകളിലും വരുമ്പോൾ അത്രയേറെ ശ്രെദ്ധ കൊടുക്കാത്ത ചില ആളുകളെ കാണാറുണ്ട്. വായ്പ്പുണ്ണ് ഉണ്ടാകുന്നതിന്റെ കാലാവധി എന്ന് പറയുകയാണെങ്കിൽ നാല് മുതൽ അഞ്ചു ദിവസം വരെ വരാം.
അതല്ലെങ്കിൽ ഒരാഴ്ച. ആ സമയത്ത് രക്തത്തിന്റെ ഒരു രുചിയൊക്കെ വായിൽനിൽക്കുന്നതായി തോന്നും. ഈയൊരു രീതിയിൽ ആയിരിക്കും ലക്ഷണങ്ങൾ നമുക്ക് കാണുവാനായി സാധിക്കുക.വായ് പുണ്ണ് പോലുള്ള പ്രശ്നം ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് പല്ല് തട്ടിയിട്ടോ അല്ലെങ്കിൽ സംസാരിക്കുന്നതിന്റെ ഇടയിൽ പല്ല് കവിളിൽ കടിക്കുകയോ ചെയ്യുമ്പോഴാണ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
വൈറ്റമിൻ ബി 12, ഫോളിക്ക് ആസിഡ് എന്നിവയുടെ കുറവ് മൂലം കൊണ്ടും ഈ ഒരു പ്രശ്നം കണ്ടുവരുന്നു. വായ്പുണ്ണ്, നെഞ്ചിരിച്ചിൽ, ഫാറ്റി ലിവർ പോലെയുള്ള അസുഖങ്ങൾ ഉണ്ടായേക്കാം. ദഹന വ്യവസ്ഥ കൃത്യമല്ലാത്തത് മൂലം വായപുണ്ണ് ഉണ്ടാക്കാനും ഏറെ സാധ്യതയാണ്. വായ്പുണ്ണ് എങ്ങനെ ഇല്ലാതാക്കാം ഇങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. Credit : Arogyam