After 27 Years, Momootty With His Son In The Number One Snehathira : പതിറ്റാണ്ടുകൾക്ക് മുൻപ് മലയാളികളെ ചിരിപ്പിക്കുകയും ആരാധകരുടെ പ്രിയമായി മാറുകയും ചെയ്ത ഹാസ്യ നിറകുടമായ ചിത്രമാണ് “നമ്പർവൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത്”. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അണിനിരന്നത് പ്രിയ രാമനും മമ്മൂട്ടിയും ആയിരുന്നു. സിനിമയിലെ നിരവധി തമാശകളും ഗാനങ്ങളും എല്ലാം ഇപ്പോഴും മലയാളികളുടെ പ്രിയം തന്നെയാണ്. മലയാളികൾക്ക് ഒരിക്കലും തന്നെ ഈ ചിത്രം മറക്കുവാൻ സാധിക്കില്ല. അത്രക്കും ഹൃദയസ്പർശിയായ കഥ പറഞ്ഞു പോയ സിനിമ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
കവിയൂർ പൊന്നമ്മ, ഇന്നസെന്റ് തുടങ്ങിയ അനേകം താരങ്ങൾ അണിനിരഞ്ഞ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കുസൃതികൾ കാണിച്ച് കടന്നെത്തിയിരുന്ന കുട്ടികളെയാണ് ഇന്നും ആരാധകർക്ക് മറക്കുവാൻ ആവാത്തത്. ബാലതാരങ്ങളായി ശരത് പ്രകാശും, ലക്ഷ്മി മരക്കാറും ആയിരുന്നു സിനിമയിൽ. കുടുംബ പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ ചിത്രം വലിയ വിജയത്തിൽ തന്നെയാണ് കലാശിച്ചത്. ഇപ്പോഴിതാ 27 വർഷം പിന്നിട്ട് അന്ന് എന്റെ പപ്പയായ മമ്മൂട്ടിയെ നേരിൽകണ്ട സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശരത്ത്.
നിമിഷനേരങ്ങൾ കൊണ്ട് തന്നെ താരം പങ്കുവെച്ചെത്തിയ ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചേർന്നുനിൽക്കുന്ന താരത്തെ കണ്ട് ആരാധകർ പറയുന്നത് ഇപ്പോൾ പപ്പയേക്കാൾ വളർന്നു വലുതായി. എന്നാലും യുവത്വത്തിൽ കെങ്കേമൻ മമ്മൂട്ടി തന്നെയാണ്. ഓരോ ദിവസം കഴിയുന്തോറും ചെറുപ്പക്കാരനായാണ് ഇക്ക വരുന്നത്. ഇക്കയുടെ സൗന്ദര്യത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ അനേകം കമന്റുകൾ നിറയുന്നത്.
നാലു പതിറ്റാണ്ടുകൾ ഏറെയായി അഭിനയ ജീവിതത്തിൽ സജീവ സാന്നിധ്യം പങ്കുവയ്ക്കുന്ന താരം ഇന്ന് ആരാധകർ ഒന്നടക്കം സ്നേഹിക്കുന്ന മെഗാസ്റ്റാറാണ്. മലയാളക്കരയിലെ ഇന്നത്തെ യുവ താരങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ഒരാളും കൂടിയാണ് ഇക്ക. ഏറെ നാളുകൾക്കു ശേഷം തന്നോട് ഒപ്പം അഭിനയിച്ച ആ കൊച്ചു പയ്യനെ നേരിൽ കണ്ട സന്തോഷത്തിലാണ് ഇക്ക. അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ സന്തോഷകരമായ നിമിഷത്തിൽ പങ്കാളിയായി കൊണ്ട് ആരാധകർ കടന്നെത്തുന്നത്.
View this post on Instagram