തമാശകൾ പറഞ്ഞ് ഏവരെയും പൊട്ടിച്ചിരിപ്പിച്ച് നടൻ ശ്രീനിവാസൻ!! സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ.. | Viral Video Of Sreenivasan Laughing At Shooting Location.

Viral Video Of Sreenivasan Laughing At Shooting Location : മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. സിനിമയിലെ ഏത് മേഖലയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം. നടനായും, സംവിധായകൻ ആയും, തിരക്കഥാകൃത്തായും, എന്നിങ്ങനെ എല്ലാ മേഖലയിലും തന്റെ സാന്നിധ്യം നടൻ അറിയിച്ചിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീനിവാസൻ. കുറച്ചു മാസങ്ങൾക്ക് മുമ്പ് രോഗബാധിതനായിരുന്നു അദ്ദേഹം. ചികിത്സക്ക് ശേഷം ഇപ്പോൾ ആരോഗ്യം ഭേദപെട്ട് തിരിച്ചുവന്നിരിക്കുകയാണ് നടൻ.

   

നടന്റെ തിരിച്ചു വരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. വൈകാതെ താരം മടങ്ങി വരികയായിരുന്നു. ഇപ്പോൾ നടന്റെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. വീണ്ടും സിനിമയിലേക്ക് ചുവട് വക്കുകയാണ് ശ്രീനിവാസൻ. കിറുക്കൻ എന്ന സിനിമയിൽ അഭിനയിക്കുകയാണ് നടൻ ശ്രീനിവാസൻ ഇപ്പോൾ.  ഈ സിനിമയിൽ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീതും ഇതിൽ അഭിനയിക്കുന്നുണ്ട്.

വർഷങ്ങൾക്കു ശേഷം അച്ഛനും മകനും ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയാണ് ഈ സിനിമക്ക് ഉള്ളത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും സിനിമയിൽ വളരെ സജീവമാണ്. അച്ഛനെ പോലെ സിനിമയിൽ ഇന്ന് തിളങ്ങുന്ന താരങ്ങൾ ആണ് ഇരുവരും. ഷൂട്ടിംഗ് ആരംഭിച്ച ദിവസം ലൊക്കേഷനിൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന നടന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

 

പഴയ നടനെ വീണ്ടും തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. വീഡിയോ പുറത്ത് വന്നതിനു ശേഷം നിരവധി ആരാധകർ ആണ് ശ്രീനിവാസന് സ്നേഹവുമായി എത്തിയത്. നടന്റെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. എന്തായാലും ഈ സിനിമക്ക് വേണ്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. നടന്റെ പുതിയ ഈ വിശേഷം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *