പ്രാർത്ഥിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ? ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ലാത്ത ഇത്തരം കാര്യങ്ങളെ തിരിച്ചറിയാതിരിക്കരുതേ.

പ്രാർത്ഥന എന്നത് നാം എവരും കുട്ടിക്കാലം മുതലേ പിന്തുടരുന്ന ഒരു കാര്യമാണ്. ചെറുപ്പത്തിൽ നമ്മുടെ അമ്മമാരാണ് നാം ഏവരെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഒട്ടനവധി കാര്യങ്ങൾ നടക്കുന്നതിന് പ്രാർത്ഥന കൂടിയേ തീരൂ. അത്തരത്തിൽ ആഗ്രഹസാഫല്യത്തിന് വേണ്ടിയും നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾ പങ്കുവയ്ക്കുന്നതിന് വേണ്ടിയും നാം പ്രാർത്ഥിക്കാറുള്ളതാണ്.

   

നമ്മുടെ ഇഷ്ട ദേവതയോടെ ആണ് നാം ഏവരും ഇത്തരത്തിൽ പ്രാർത്ഥിക്കാറുള്ളത്. പ്രാർത്ഥിക്കുമ്പോൾ വഴിപാടുകൾ കഴിച്ച് പ്രാർത്ഥിക്കുന്നതിലും നാം ഏവരും മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കാനും കഷ്ടപ്പാടുകളും ദുരിതങ്ങളും ഇല്ലാതായി തീരാൻ നാം ഏവരും പ്രാർത്ഥിക്കുന്നു. നാം നമുക്ക് പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ മറ്റുള്ളവരുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനു വേണ്ടിയും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പ്രാർത്ഥിക്കുമ്പോൾ നാം ഒരിക്കലും.

ചില കാര്യങ്ങൾ പ്രാർത്ഥിക്കാൻ പാടില്ല. അത്തരത്തിൽ ദൈവങ്ങളോട് ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരത്തിലുള്ള പ്രാർത്ഥനകൾ അർപ്പിക്കുന്നത് വഴി നമ്മിലേക്ക് ഇരട്ടി ദോഷങ്ങൾ ആയിരിക്കും വരിക. പൊതുവേ രണ്ട് തരത്തിലുള്ള പ്രാർത്ഥനയാണ് നമുക്ക് കാണാൻ സാധിക്കുക. ചിലത് ആഗ്രഹത്തിന് വേണ്ടിയുള്ളതാകുന്നു. മറ്റു ചില പ്രാർത്ഥനകൾ യാതൊരു തരത്തിലുള്ള പ്രത്യുപകാരം.

ആഗ്രഹിക്കാതെ മോക്ഷത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. ഇത്തരത്തിലുള്ള പ്രാർത്ഥനയാണ് നാം ഏവരും എന്നും അർപ്പിക്കേണ്ടത്. ചിലപ്പോൾ നാം നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാതെ അത് ദൈവത്തിന്പൂർണ്ണമായും വിട്ടുകൊടുക്കുന്ന തരത്തിൽ പ്രാർത്ഥനകൾ അർപ്പിക്കാറുണ്ട്. എന്നാൽ ഇത് ശരിയായ ഒരു പ്രാർത്ഥനയല്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരിക്കലും ദൈവത്തിനോട് പ്രാർത്ഥിച്ച് നേടാൻ ശ്രമിക്കരുത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *