തലച്ചോറിലെ രക്തക്കുഴലിന്റെ ചുമർ ശക്തി കുറയുമ്പോൾ അത് ബലൂൺ പോലെ വീർക്കുന്നു. ഈ ഒരു അസുഖം ആരിലാണ് കൂടുതലായി കണ്ടുവരുന്നത് എന്ന് വെച്ചാൽ 40, 45 വയസ്സ് കഴിഞ്ഞിട്ടുള്ള സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. പുകവലി സ്വഭാവമുള്ള പുരുഷന്മാരിലും ഈ അസുഖം വളരെ പൊതുവായി കാണുന്നുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, കണ്ണിന്റെ പോള തളർന്നു പോവുക, മൈഗ്രേൻ അസുഖങ്ങൾക്ക് പ്രധാന കാരണം എന്ന് പറയുന്നത് അഞ്ഞൂറിസം തന്നെയായിരിക്കും.
ഈ അഞ്ഞൂറിസം പൊട്ടുന്നത് മുൻപ് വരെ കാര്യമായിട്ടുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ഇത് പൊട്ടിക്കഴിഞ്ഞാൽ വലിയ മാരകമായിട്ടുള്ള ബ്ലീഡിങ് ഉണ്ടാക്കും. അതിനെ പല ഗ്രേഡുകൾ ഉണ്ട്. ഗ്രേഡ് കൂടുന്തോറും ആളുകളെ രക്ഷപ്പെടുത്തുവാനുള്ള സാധ്യത കുറഞ്ഞുപോകുന്നു. തലരചോറിലെ ബ്ലീഡിങ് രീതിയിൽ കൂടുകയാണെങ്കിൽ ആള് 100% മരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഈ ഒരു അസുഖത്തെ പല അസുഖങ്ങൾ മൂലം സ്കാൻ എടുക്കുമ്പോഴും മറ്റും കാണുകയാണ് എങ്കിൽ ഉടനെതന്നെ ട്രീറ്റ്മെന്റ് എടുക്കണം. പണ്ടുകാലങ്ങളിൽ ഒരു അസുഖത്തിന് ട്രീറ്റ്മെന്റ് എടുത്തിരുന്നത് തലയോട്ടി തുറന്ന് അഞ്ഞൂറിസത്തെ ക്ലിപ്പിംഗ് ചെയ്യുകയാണ്. എന്നാൽ കഴിഞ്ഞ ഒരു 20 ,30 വർഷങ്ങൾ ആയിട്ട് ഉള്ള മറ്റൊരു ചികിത്സാരീതി എന്ന് പറയുന്നത്.
കയ്യിലയോ തുടയിലയോ രക്തക്കുഴലിലൂടെ ആൻജിയോഗ്രാം ചെയുന്നത്പോലെ ചെറിയ കബികൾ ഉപയോഗിച്ച് ആ രക്തക്കുഴലുകളിലൂടെ അഞ്ഞൂറിസത്തെ അടയ്ക്കുന്നതിനെയാണ് കോയിലിൻ എന്ന് പറയുന്നത്. അഞ്ഞൂറിസം എന്ന് പറയുന്നത് തലച്ചോറുകളിലെ ടൈം ബോബുകൾ ആണ്. ഇവ കണ്ടുവരികയാണെങ്കിൽ ഉടൻതന്നെ വൈദ്യ സഹായം തേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam