ഇന്നത്തെ കാലത്ത് വളരെ സർവ്വസാധാരണയായി കണ്ടുവരുന്ന അസുഖമാണ് കാലിലെ രക്തക്കുഴലുകളെ ബാധിക്കുന്ന വെരിക്കോസ് വെയിൻ. ഏകദേശം 30 മുതൽ 50 ശതമാനം വരെയുള്ള ആളുകൾ വെരിക്കോസ് വെയിൻ പലതരത്തിലുള്ള ഘട്ടങ്ങൾ കണ്ടുവരുന്നു. പ്രധാനമായിട്ടും വെരിക്കോസ് വെയിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കാലിലുണ്ടാകുന്ന വേദന വെരിക്കോസ് വെയിന്റെ വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.
വെരിക്കോസ് വെയിൻന്റെ വേദനയും മറ്റുപല അസുഖങ്ങളുടെ വേദനയും എങ്ങനെ തിരിച്ചറിയാനാകും, ഈയൊരു വെരിക്കോസ് വെയിൻ അതായത് ഞരമ്പുകൾ തടിച്ചു കൂടൽ എന്നീ പ്രശ്നത്തെ എങ്ങനെ നീക്കം ചെയ്യാം എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കാലിൽ നിന്ന് തിരിച്ച് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളാണ് ഞരമ്പുകൾ. അതായത് താഴെ നിന്ന് മുകളിലേക്ക് മാത്രം രക്തം ഒഴുകുന്നതിന് വേണ്ടി നിരവധി വാൽവുകളാണ് ഈ ഒരു ഞരമ്പിൽ ഉള്ളത്.
ഇത്തരത്തിലുള്ള വാൽവുകളുടെ തകരാറുകാരനവുമാണ് കാലിന്റെ തൊലിയുടെ തൊട്ടു താഴെ പുറമെ പ്രകടം ആയിട്ട് ഞരമ്പുകൾ തടിച്ചു കൂടുന്നത്. ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയപ്പെടുന്നത്. ദീർഘനാൾ ഈ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ കാലിന്റെ ചർമ്മഭാഗത്ത് നിറം മാറുകയും തൊലി കറുപ്പ് നിറം ആവുകയും അതുപോലെതന്നെ നല്ല കട്ടി കൂടി ഉണങ്ങി വരുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകുന്നത് കൊണ്ട് തന്നെ കാലിൽ വ്രണങ്ങൾ വരുകയും ചൊറിച്ചിൽ, നീര്, രക്തക്കുഴലുകൾ പൊട്ടി അമിതമായ രക്തം നഷ്ടപ്പെടുക എന്നിങ്ങനെ അനവധി പ്രശ്നങ്ങൾ തന്നെയായിരിക്കും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുക.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ വെരിക്കോസ് വെയിന്റെ ആരംഭ ഘട്ടത്തിൽ ഉണ്ടാകണമെന്നില്ല. ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് എളുപ്പത്തിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ വെരിക്കോസ് വെയിൻ എന്ന അസുഖത്തിൽ നിന്ന് എളുപ്പത്തിൽ തന്നെ നമുക്ക് മറികടക്കാൻ ആകും. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam