ഇന്ന് ഒട്ടുമിക്കലും ആളുകളും ഏറെ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് പല്ലിൽ തിങ്ങി കൂടിയിരിക്കുന്ന അമിതമായ കറ. പുകവലി, മുറുക്കൽ തുടങ്ങിയവയെക്കൊണ്ട് ആയിരിക്കാം ഒരുപക്ഷേ ഇത്തരത്തിൽ പല്ലിൽ കറകൾ തിങ്ങി കൂടുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ അടക്കം ഈ പ്രശ്നം ഉണ്ടാക്കുന്നു. പല്ലിലെ ഇനാമൽ നഷ്ടമാകുന്നത് കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
പല്ലിലെ കറകൾ മൂലം തിങ്ങി കൂടി രക്തം വരുന്ന ഒരു അവസ്ഥ, കൂടാതെ ഉഗ്രമായ വേദന. ഇത്തരത്തിലുള്ള ഈ പ്രശ്നത്തെ പരിഹരിക്കുവാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതും വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചു തന്നെ. അപ്പോൾ ആദ്യം തന്നെ പഴത്തൊലിയുടെ ഉൾഭാഗം തൊലി കളയുന്നതിന് മുൻപേ ആയിട്ട് ഒരു കത്തി ഉപയോഗിച്ച് നന്നായിട്ട് ചുരണ്ടി എടുക്കുക.
ഏകദേശം ഒരു അര ടേബിൾ സ്പൂൺ ഓളം ഇതുപോലെ ഒന്ന് ചുരുട്ടി എടുക്കാം. ശേഷം നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് എന്താണ് എന്ന് നോക്കാം. കാലങ്ങളോളമായി പല്ലിൽ കെട്ടിക്കിടക്കുന്ന കറയാണ് എങ്കിൽ പോലും ഈ ഒരു പാക്ക് ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ചെറുനാരങ്ങ നീര് ചേർത്തു കൊടുക്കാം.
ചെറുനാരങ്ങാ പല്ലിലെ കരകളെ നീക്കം ചെയ്യുവാൻ ഒക്കെ വളരെ സഹായിക്കുന്ന ഇൻഗ്രീഡിയന്റ് ആണ്. ഇതിലേക്ക് നമുക്ക് ഒരു മുക്കാൽ ടേബിൾസ്പൂണോളം ഉപ്പും ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കാം. ഇത്രയേ ഉള്ളൂ ഇനി ഈ ഒരു പാക്ക് ബ്രഷ് ഉപയോഗിച്ച് നല്ല ഒരു രീതിയിൽ ബ്രഷ് ചെയ്യാവുന്നതാണ്. നല്ലൊരു മാറ്റം തന്നെയായിരിക്കും നേരിട്ട് അനുഭവപ്പെടാനായി സാധിക്കുക. കൂടുതൽ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/uYYB_Ac7sW8