ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ നഖത്തിനൊക്കെ നല്ല ആരോഗ്യം നൽകുവാനുള്ള ഒരു കിടിലൻ ടിപ്പുമായാണ്. ചില ആളുകളുടെ നഖം പൊട്ടിപ്പോവുകയും അതുപോലെ തന്നെ ബലം കുറയ്ക്കുകയും ചെയ്യുന്നു. ഈയൊരു കാരണം കൊണ്ട് അവരുടെ നഖത്തിൽ കുഴിനഖം ഉണ്ടാകുന്നു. അത്തരത്തിൽ കുഴിനഖം ഉണ്ടാകുമ്പോൾ സാധാരണഗതിയിൽ ഡോക്ടർമാരെ സമീപിക്കുകയാണ് ചെയ്യാറ്.
എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു അസുഖത്തെ മറികടക്കാവുന്നതാണ്. അതിനായി അര മുറി നാരങ്ങ പിഴിഞ്ഞ് എടുത്ത തൊണ്ടാണ് നമുക്ക് ആവശ്യമായി വരുന്നത്. പിന്നെ നമുക്ക് വേണ്ടത് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ. ആദ്യം ചെയ്യേണ്ടത് അല്പം നല്ലെണ്ണ എടുത്ത് കാലിലും കയ്യിലും നഖങ്ങളിൽ ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാം.
ഒരു അഞ്ചുമിനിറ്റ് നേരം നഖം നല്ല രീതിയിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്തു കൊടുക്കുകയാണെങ്കിൽ അത് വളരെയേറെ നല്ലതാണ്. ഒരു രീതിയിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്തതിനുശേഷം നമ്മള് നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് കൈവിരലുകളിൽ കേറ്റി ഒന്ന് മസാജ് ചെയ്യാം. കൈകൾ അല്പം നീറുമെങ്കിലും ഇത് കുഴി നഖത്തിന് വളരെയേറെ നല്ലതാണ്.
ഇനി അടുത്തത് ചെയ്യേണ്ടത് ഒരു ഒന്നര ടീസ്പൂൺ ഉപ്പ് എടുത്ത് അതിലേക്ക് നിങ്ങളുടെ കൈകൾ മുക്കിവയ്ക്കുവാൻ പാകത്തിനുള്ള വെള്ളം ഒഴിച്ചതിനു ശേഷം കൈകൾ ഈ വെള്ളത്തിൽ അരമണിക്കൂർ നേരമെങ്കിലും വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ എത്ര വേദനയുള്ള എത്ര വലിയ കുഴിനഖം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാൻ സാധിക്കും. Credit : Malayali Corner