മിക്സിയുടെ ജാറിൽ ഒറ്റ കറക്കിൽ ചമ്മന്തി റെഡി… എന്താ ഒരു ചൊടി എത്ര ചോറ് വേണമെങ്കിലും കഴികാം.

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കുന്നത് ഒരു അടിപൊളി സ്വാധോടുകൂടിയുള്ള ഒരു ചമ്മന്തിയാണ്. നമ്മുടെ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. ചോറിനും കഞ്ഞിക്കുമൊപ്പം നല്ല ചൊടിയുള്ള ഒരു സ്പെഷ്യൽ ഐറ്റം എന്ന് തന്നെ പറയാം.പണ്ടുമുതൽ തലമുറകളെ കൈമാറിവന്ന ഒരു കൂട്ടാണ് ഈ ചമ്മന്തിയുടെ പിന്നിൽ എന്ന് തന്നെ പറയാം. കാരണം പഴമക്കാർ കൈമാറി വന്ന രുചിക്കൂട്ട് തന്നെയാണ് ഇത്.

   

ഒരു പ്രാവശ്യമെങ്കിലും ചമ്മന്തി നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കുകയാണ് എങ്കിൽ പിന്നീട് എല്ലാ ദിവസവും ഭക്ഷണം കഴിക്കാൻ ഈ ചമ്മന്തി ഉണ്ടാക്കും അതാണ് ചമ്മന്തിയുടെ പ്രത്യേകത. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു കിടുക്കാച്ചി ഐറ്റം എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നിങ്ങൾക്ക് അറിയുവാൻ തോന്നുന്നില്ലേ. അപ്പോൾ ഈ ഒരു ചമ്മന്തി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

മിക്സിയുടെ ജാറിലേക്ക് 7 പച്ചമുളക് ചേർക്കുക. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം, 20 ചുവന്നുള്ളി, ഏഴ് വെളുത്തുള്ളി, രണ്ടു തണ്ട് കറിവേപ്പില, പാകത്തിനുള്ള ഉപ്പ്, നെല്ലിക്കയുടെ വലിപ്പത്തിലുള്ള പുളി എന്നിവ മിക്സിയിൽ നല്ല രീതിയിൽ ഒന്ന് അടിച്ചെടുക്കാം. ആൽപം പച്ച വെളിച്ചെണ്ണയും കൂടി ചേർത്തു കൊടുക്കാം. ഇനി ഈ ഒരു ചമ്മന്തി മിക്സ് ചെയ്ത് എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

 

നമ്മുടെ ചമ്മന്തി റെഡിയായി കഴിഞ്ഞു. നല്ല എരുവ് പുളിയും കലർന്ന ഈ ഒരു ചമ്മന്തിയോടൊപ്പം കപ്പ പുഴുങ്ങിയത് കഴിക്കാൻ എന്തൊരു സ്വാദാണ് എന്നറിയാമോ. ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും അത്രയും പൊളിയാണ്. വളരെ എളുപ്പത്തിൽ ആർക്കും വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി ആണ് ഇത്. ആരാണെങ്കിലും രണ്ട് കിണ്ണം ചോറ് പോലും ഇരുന്ന ഇരുപ്പിൽ കഴിച്ചു പോകും. മേൽപ്പന്ന റെസിപ്പി പ്രകാരം ചമ്മന്തി ഉണ്ടാക്കി നോക്കി അഭിപ്രായം കമന്റ് ബോക്സിൽ പറയാൻ മറക്കല്ലേ കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *