വെളുത്തുള്ളി ഒരുപാട് നാൾ കേടുകൂടാതെ ഇരിക്കുവാനായി എന്ത് ചെയ്യണം എന്ന് നിങ്ങൾക്കറിയുമോ. ഫ്രിഡ്ജിന്റെ ഉള്ളിൽ വെക്കാതെ തന്നെ പുറത്ത് വെച്ചാലും എത്ര നാളുകൾ വേണമെങ്കിലും വെളുത്തുള്ളി കേടുകൂടാതെ ഇരിക്കും. അപ്പോൾ അതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം. അല്പം പൊടിയുപ്പ് ഒരു പാത്രത്തിലേക്ക് ഇട്ട് വെളുത്തുള്ളിയുടെ പൂപോലെ ഉള്ള ഭാഗം ഉപ്പിലേക്ക് ഇറക്കി വെച്ചു കൊടുക്കുക. ഇതേപോലെ അല്പം പരന്ന പാത്രത്തിൽ ചെയ്യുകയാണെങ്കിൽ ഒരുപാട് നാളുകൾ വരെ വെളുത്തുള്ളി കേടുകൂടാതെ ഇരിക്കും.
അതുപോലെതന്നെ നമ്മുടെ വീടുകളിൽ എക്സ്പിരിഡേറ്റ് കഴിഞ്ഞ പൌഡർ കളയേണ്ട ആവശ്യമില്ല. ആ പൌഡർ ഉപയോഗിച്ച് ഉറുമ്പുകൾ വരാതിരിക്കാൻ ഉറുമ്പ് പൊടിയായി ഉപയോഗിക്കാവുന്നതാണ്. അത് പോലെ തന്നെ കടകളിൽനിന്ന് വാങ്ങിക്കുന്ന ഗോൾഡൻ നിറമുള്ള കമ്മലുകൾ ഒക്കെ എങ്ങനെയാണ് നല്ല തിളക്കത്തിൽ ആക്കിയെടുക്കേണ്ടത് എന്ന് വെച്ചാൽ. അതിലേക്ക് അല്പം പൌഡർ ഇട്ടുകൊടുത്താൽ മതി.
ശേഷം ഒരു ബോക്സിലേക്ക് കുറച്ചു നേരം വയ്ക്കുക. മറ്റൊരു ടിപ്പ് എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിലും കാലിക്കുപികൾ ഉണ്ടാകാറുണ്ട്.കാളികുപ്പികൾ നമുക്ക് ഈസിയായി ചെയാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതിനായിട്ട് കുപ്പിയുടെ പകുതിഭാഗം കട്ട് ചെയ്ത് എടുക്കുക. ഇനി ഈ ഒരു കുപ്പിയുടെ ഭാഗങ്ങളിലും ഹോൾസ് ഇട്ട് കൊടുക്കുക.
ശേഷം കുപ്പിയുടെ മുകൾഭാഗത്ത് ചെറുതായിട്ട് ഒന്ന് കട്ട് ചെയ്യുക നാല് സൈഡുകളിലും ചെറുതായി കട്ട് ചെയ്ത് റബ്ബർ ബാൻഡ് ഇടുക. ഇനി ഇതിലേക്ക് കത്തികളോ സ്പൂണുകളോ വളരെ എളുപ്പത്തിൽ എടുത്തു വയ്ക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വീട്ടുജോലികളിൽ ഒരുപാട് സഹായപ്രദമാകുന്ന അനവധി ടിപ്പുകൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.