വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന കിടിലൻ നാലു മണി പലഹാരം… ഒരു കലക്കൻ ഐറ്റം തന്നെ.

ഇന്നത്തെ നമ്മുടെ റെസിപ്പി നല്ല അടിപൊളി ടേസ്റ്റ് ആയിട്ടുള്ള ഒരു സ്നാക്സ് ആണ്. നമ്മൾ സാധാരണ ഉണ്ടാക്കുന്നതിനുള്ള ഒരു മസാലേ കാൾ വളരെ വ്യത്യസ്തകരമായ ഒരു വെറൈറ്റി കിടിലൻ ഐറ്റം തന്നെയാണ് ഇത്. നല്ല അടിപൊളി ടേസ്റ്റ് ആയിട്ടുള്ള ഈ ഒരു വെറൈറ്റി സ്നാക്സ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാനലിലേക്ക് അല്പം ഓയിൽ ഒഴിച്ച് കൊടുക്കാം.

   

ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കാം. നന്നായി ഒന്ന് ഇളക്കി കൊടുക്കാം വെളുത്തുള്ളിയും ഇഞ്ചിയും ഇളക്കിയതിനു ശേഷം രണ്ട് ചെറിയ സബോള, മൂന്ന് പച്ചമുളക് നല്ല രീതിയിൽ വഴറ്റിയെടുക്കാം. ഇനി ക്യാപ്സിക്കോ,തക്കാളി, ക്യാരറ്റ്, കോൺ എന്നിവ ചേർത്തു കൊടുക്കാം. ഈയൊരു വെജിറ്റബിൾസ് എല്ലാം തന്നെ അത്യാവശ്യം വേന്ത് കിട്ടിയാൽ ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് ഇളക്കി കൊടുക്കുക.

350 ഗ്രാം അളവിൽ എല്ലില്ലാത്ത ചിക്കനിൽഅൽപം കുരുമുളകുപൊടിയും, ഉപ്പും, വെളിച്ചെണ്ണയും ചേർത്ത് വേവിച്ചെടുത്തത് വെജിറ്റബിൾസിലേക്ക് ചേർത്തു കൊടുക്കാം. ചിക്കൻ വേവിച്ചെടുത്തതിനു ശേഷം മിക്സിയുടെ ജാറിൽ ഒന്ന് അടിച്ചെടുക്കുക. മുഴുവനായി അരച്ചെടുക്കാതെ ചെറുതായി പൊടിഞ്ഞ പോലെ വേണം. ശേഷം ചിക്കനിലേക്ക് ആവശ്യമായുള്ള മസാലക്കൂട്ടുകൾ എല്ലാം ഇടാം. ഇനി ഈ ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം.

 

നെയ് ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യമായുള്ള മൈദ പൊടി ചേർക്കാവുന്നതാണ്. മൈദയുടെ പച്ച ചുവ മാറി വന്നതിനുശേഷം ഇനി ഇതിലേക്ക് ഒരു കപ്പ് അളവ് പാൽ ചേർക്കാം. നല്ല ടേസ്റ്റി ആയിട്ടുള്ള നാലു മണി കഴിക്കുവാൻ സ്നാക്സിനെ കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. നാലുമണി സ്നാക്സ് നികൾക്ക് ഇഷ്ടായെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് ട്ടോ.

Leave a Reply

Your email address will not be published. Required fields are marked *