ആരാധകരെ ഞെട്ടിച്ച് കിടിലൻ വർക്ക് ഔട്ട് വീഡിയോയുമായി ജനപ്രിയ നടൻ ജയറാം!! വീഡിയോ വൈറൽ.. | Workout Video Of Jayaram Went Viral.

Workout Video Of Jayaram Went Viral : മലയാളസിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ നടനാണ് ജയറാം. ഇന്നും തലമുറകൾ വ്യത്യാസമില്ലാതെ ആരാധകർ നടനെ സ്നേഹിക്കുന്നു. നടന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് നടൻ ജയറാം. ജയറാമിന്റെ പുതിയ വർക്ഔട്ട് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്. ജിമ്മിൽ ഒട്ടും ആവേശം ചോരാതെ വർക്കൗട്ട് ചെയ്യുകയാണ് നടൻ. അതിനു ശേഷം സ്ലോ മോഷനിൽ താരം നടന്നുവരുന്നതായി കാണാൻ സാധിക്കും.

   

ഈ കിടിലൻ വീഡിയോ ആണ് വൈറൽ ആയത്. നടൻ ജയറാം പുതിയ വർക്ക് ഔട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചപ്പോൾ, സിനിമാ ലോകത്തെ പ്രമുഖരും, നടന്റെ ആരാധകരും അടക്കം നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നത്. ഈ പ്രായത്തിലും ആവേശം ഒട്ടും ചോരാതെ, വീട്ടിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന നടനെ പ്രശംസിക്കുകയാണ് എല്ലാവരും. സിനിമയിൽ ഇപ്പോഴും സജീവമാണ് ജയറാം.

ഇതിനുമുൻപ് ഒരിക്കൽ, മലയാളത്തിൽ പുറത്തിറങ്ങിയ പഞ്ചവർണ തത്ത എന്ന സിനിമക്ക് വേണ്ടി ശരീരഭാരം ഒറ്റയടിക്ക് കൂട്ടിയും പിന്നീട് സിനിമയ്ക്ക് ശേഷം ശരീരഭാരം കുറച്ചുകൊണ്ടും മലയാളികളെ ഞെട്ടിച്ചിരുന്നു ജയറാം. അതിനുശേഷം ഇപ്പോൾ ഏറ്റവും പുതിയ ഈ വർക്ക് ഔട്ട്‌ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. തമിഴിൽ  മണിരത്നം ഒരുക്കിയ പൊന്നിയിൻ സെൽവൻ ഒന്ന്, എന്ന സിനിമയിൽ ജയറാം പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു.

 

ഈ സിനിമയ്ക്ക് വേണ്ടി നടൻ നടത്തിയ രൂപമാറ്റം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രായത്തിലും നടന്റെ ഡെഡിക്കേഷൻ എല്ലാവർക്കും ഒരു പ്രചോദനം ആണ് എന്നാണ് ആരാധകർ പറയുന്നത്. നിമിഷനേരം കൊണ്ടാണ് ജയറാമിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. താരത്തിന്റെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *