ഹൈന്ദവ ആചാര പ്രകാരം പല ദേവതകളും ഉണ്ട്. അവയിൽ തന്നെ ഓരോ ദേവതകൾക്കും ഓരോ തരത്തിലുള്ള പ്രത്യേകതകളാണ് ഉള്ളത്. അതിൽ ഒരു ദേവതയെ നാം ഓരോരുത്തരും നമ്മുടെ ഇഷ്ടദേവതയായി കാണുകയും നാം അവയെ ആരാധിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ദേവിയെ ആരാധിക്കുന്നതിലൂടെയും പൂജിക്കുന്നതിലൂടെയും ഒട്ടനവധി ശുഭഫലങ്ങളാണ് നാമോരോരുത്തരിലും ഉണ്ടാവുന്നത്.
നാം ഓരോരുത്തരുടെയും അമ്മയാണ് ദേവി. തന്റെ ഭക്തരെ തന്റെ മക്കളായി കണ്ടുകൊണ്ട് സ്നേഹിക്കുകയും അനുഗ്രഹങ്ങൾ വാരിക്കോരി നൽകുകയും ചെയ്യുന്നവളാണ് ദേവി. ഈ ദേവി സങ്കല്പത്തിലെ തന്നെ ഒട്ടനവധി രൂപഭാവങ്ങൾ ഉണ്ട്. അവയിൽ തന്നെ വളരെ വിശേഷപ്പെട്ട ഒരു ഭാവമാണ് വരാഹിരൂപം. ഈ വരാഹദേവിയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. 7 ദേവി മാതൃകകളിൽ ഒരു മാതൃകയാണ് വരാഹിദേവി.
ഇന്ന് വരാഹി ദേവിയുടെ ഒട്ടനവധി ക്ഷേത്രങ്ങളാണ് നമുക്ക് കാണുവാൻ സാധിക്കുക. വരാഹി ദേവിയുടെ അനുഗ്രഹത്താൽ ഒട്ടനവധി ആളുകളാണ് ജീവിതത്തിൽ നേട്ടങ്ങളും ഐശ്വര്യങ്ങളും ഉയർച്ചകളും സ്വന്തമാക്കിയിരിക്കുന്നത്. പലതരത്തിലുള്ള ഐതിഹ്യങ്ങളും ദേവിക്ക് പിന്നിലുണ്ട്. ഭക്തവത്സല ആയതിനാൽ തന്നെ വരാഹിദേവിയെ പ്രാർത്ഥിക്കുന്നത് വഴിയും നമ്മുടെ ജീവിതത്തിലെ ഏതൊരു ആഗ്രഹവും നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നു.
ലോകം മുഴുവൻ നടക്കില്ല എന്ന വിധി എഴുതിയ എത്ര വലിയ ആഗ്രഹത്തെയും സാധിച്ചു തരുന്നതിന് വരാഹി മന്ത്രങ്ങൾ നമ്മെ സഹായിക്കുന്നു. ദേവി തന്റെ ഭക്തരുടെ ഒരു കവചമായി തന്നെ നിലകൊള്ളുന്നു. അത്തരത്തിൽ വരാഹിദേവിയുടെയും ചില മന്ത്രങ്ങൾ ജപിക്കുന്നത് വഴി നമുക്ക് ഒട്ടനവധി ആഗ്രഹങ്ങൾ സാധിച്ചു എടുക്കാനും അനുഗ്രഹങ്ങൾ പ്രാപിക്കാനും കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.