ജീവിതം എന്ന് പറയുന്നത് ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറഞ്ഞതാണ്. പലതരത്തിലുള്ള സ്വപ്നങ്ങളാണ് ഓരോ വ്യക്തികളിലും ഉണ്ടാവുന്നത്. അത്തരം സ്വപ്നങ്ങളും ആഗ്രഹങ്ങളും സാധ്യമാകുന്നതിന് വേണ്ടി നാം പ്രാർത്ഥിക്കാറുണ്ട്. നമ്മുടെ പ്രാർത്ഥനയിലെ പ്രധാന വിഷയവും ഇതുതന്നെയാണ്. ഇത്തരത്തിൽ ആഗ്രഹസാഫല്യത്തിന് വേണ്ടി നാം പല പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്യാറുണ്ട്.
നമ്മുടെ ചുറ്റുമുള്ള ആളുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കണ്ടുകൊണ്ട് തന്നെ നാം അവർ പോകുന്ന ക്ഷേത്രങ്ങളിലും അവർ ചെയ്യുന്ന വഴിപാടുകളും ചെയ്യാറുണ്ട്. എന്നിരുന്നാലും നമുക്ക് അത്രയ്ക്ക് ഫലം കാണണമെന്നില്ല. പലപ്പോഴും നാം ചിന്തിച്ചു പോകാറുണ്ട് നമ്മൾ ചെയ്യുന്നഅതേ വഴിപാട് ചെയ്യുന്ന മറ്റു പലർക്കും ആഗ്രഹ സാഫല്യവും നേട്ടങ്ങളും ഉണ്ടാകാറുണ്ട്. പിന്നെ എന്തുകൊണ്ട് നമുക്കത് ഉണ്ടാകുന്നില്ല എന്ന്.
നമ്മളിൽ ഉണ്ടാകുന്ന പല ദോഷങ്ങളാൾ ഇത്തരo അനുഭവങ്ങൾ നമുക്ക് ഉണ്ടാകാം. അത്തരത്തിൽ നമ്മുടെ ആഗ്രഹസാഫല്യത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്ന ദോഷമാണ് കുടുംബദേവതയുടെ ദോഷം. ഇന്ന് പൊതുവേ കുടുംബ ക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുകയാണ് പതിവ്. എന്നാൽ നാം ഓരോരുത്തരും മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായി വേണ്ടഒന്നാണ് കുടുംബദേവതയുടെ അനുഗ്രഹം.
നമ്മുടെ കുടുംബങ്ങൾ കാലകാലമായി പ്രാർത്ഥിച്ചു പോന്നിരുന്ന കുടുംബ ദേവതയെ നാം ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യാതിരുന്നു കഴിഞ്ഞാൽ അതിൽപരം ദോഷം വേറൊന്നുമില്ല. നമ്മുടെ ജീവിതം അപ്പാടെ മുടിയാൻ ഈയൊരു ദോഷം മാത്രം മതി. ഏതൊക്കെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ പോയി എത്ര തരത്തിലുള്ള വഴിപാട് കഴിച്ചാലും കുടുംബപരദേവതയുടെ അനുഗ്രഹം ഉണ്ടായാൽ മാത്രമേ അവയെല്ലാം നമ്മുടെ ജീവിതത്തിൽ ഫലം ചെയ്യുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.