ലോകജനതകളുടെ രക്ഷയ്ക്കായി ഭഗവാൻ പിറവിയെടുത്ത ദിവസമാണ് അഷ്ടമിരോഹിണി ദിവസം. ഇന്നത്തെ ദിവസം നാം നമ്മുടെ ഇഷ്ടഭഗവാനായ കൃഷ്ണ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്ന ദിനമാണ്. ഇന്നേദിവസം ഭഗവാൻ തന്റെ ഭക്തരിൽ അനുഗ്രഹങ്ങൾ നിറയ്ക്കുന്ന ദിവസമാണ്. അതിനാൽ തന്നെ ഇന്നേദിവസം ഭഗവത്ഗീതയ്ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസമാണ്. അഷ്ടമി രോഹിണി ദിവസം ഭഗവാൻ നമ്മുടെ വീടുകളിലേക്ക് വരുന്നതിന്റെ സൂചനകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വീടുകളിൽ സുഗന്ധം അനുഭവിക്കുന്നത്. അഷ്ടമിരോഹിണി ദിവസത്തിൽ വീടുകളിൽ പ്രത്യേക തരത്തിലുള്ള സുഗന്ധങ്ങൾ ഉണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് അതീവ ശുഭകരമാണ്. ചില വീടുകളിൽ രാവിലെ മുതൽ രാത്രി വരെയും ചില വീടുകളിൽ ചില സമയങ്ങളിൽ മാത്രം സുഗന്ധം നിലനിൽക്കാറുണ്ട്. എന്നിരുന്നാലും ഇത് ശുഭകരം തന്നെയാണ്. അതുപോലെതന്നെ മഞ്ഞനിറത്തിലുള്ള ഏതെങ്കിലും ഒരു വസ്തു നമുക്ക് അപ്രതീക്ഷിതമായോ സമ്മാനമായി ലഭിക്കുകയാണെങ്കിൽ അതും.
ശ്രേഷ്ഠം തന്നെയാകുന്നു. ഇന്നേദിവസം ഭഗവാൻ വീടുകളിൽ വരുമ്പോഴും ഭഗവാന്റെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടാകുമ്പോഴും ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നു. ഇത്തരം ലക്ഷണങ്ങൾ മഹാസൗഭാഗ്യങ്ങൾ ആയിത്തന്നെ കണക്കാക്കേണ്ടതാണ്. നമുക്ക് ഭഗവാൻ തരുന്ന അനുഗ്രഹങ്ങളെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. കൂടാതെ അഷ്ടമിരോഹിണി ദിവസം ഒരു തടസ്സവും കൂടാതെ ഭഗവാന്റെ ക്ഷേത്രദർശനം സാധ്യമാകുന്നത്.
ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും നമ്മളിൽ ഉള്ളതുകൊണ്ടാണ്. അതിനാൽ തന്നെ തടസ്സങ്ങൾ ഒന്നും കൂടാതെ ക്ഷേത്രദർശനം ലഭിക്കുന്നത് ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവുമാണ് സൂചിപ്പിക്കുന്നത്. അതുപോലെതന്നെ സാധാരണ ദിവസങ്ങളിൽ വിളക്ക് തെളിഞ്ഞിരിക്കുന്നതിനേക്കാൾ കൂടുതലായി തെളിയുകയാണെങ്കിൽ അതും ഭഗവാനെ അനുഗ്രഹം സാന്നിധ്യവും നമ്മളിൽ ഉണ്ട് എന്നുള്ളത് സൂചനയാണ്. തുടർന്ന് വീഡിയോ കാണുക.