നാം ഏവരും ഈശ്വര വിശ്വാസികളാണ്. ഹൈന്ദവ ആചാരപ്രകാരം പല ദേവതകൾ ആണ് നാമോരോരുത്തർക്കും ഉള്ളത്. എല്ലാവരും ഇത്തരത്തിൽ ഓരോ ദൈവങ്ങളെയും ആരാധിക്കുന്ന ഒരു പൂജിക്കുന്നവരുമാണ്. ഇത്തരത്തിൽ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന വഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളും അനുഗ്രഹങ്ങളും ഭാഗ്യങ്ങളും ഉണ്ടാകുന്നു. ഇത്തരത്തിൽ നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനയിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണ് ഹരിനാമ കീർത്തനം.
പലതരത്തിലുള്ള കീർത്തനങ്ങൾ ഉണ്ടെങ്കിലും ഹരിനാമകീർത്തനം എന്ന് പറയുന്നത് നാമോരോരുത്തരും ജീവിതത്തിൽ ഐശ്വര്യവും അനുഗ്രഹവും എന്നും നിലനിർത്തുന്നതിനുള്ള ഒരു മാർഗമാണ്. ഇതിന്റെ ഓരോ വരികൾക്കും ഓരോ തരത്തിലുള്ള അർത്ഥങ്ങളാണ് ഉള്ളത്. ഇവ നമ്മുടെ ജീവിതത്തിൽ എന്നും അത്യന്താപേക്ഷിതമാണ്. ഈയൊരു കീർത്തനം വായിക്കുന്നതിലൂടെ ധാരാളം പ്രാവശ്യം ഭാഗവതം വായിച്ചതിന് തുല്യമായിരിക്കും.
ഒട്ടനവധി തത്വങ്ങളെയാണ് ഈ നാല് വരിയിലൂടെ പറയുന്നത്. ഇതിൽ ആദ്യമായി പറയുന്നത് പഞ്ചഭൂജങ്ങൾ അഞ്ചായി ഉണ്ട് എന്നതാണ്. ഭൂമി ജലം വായു അഗ്നി ആകാശം എന്നിങ്ങനെ അഞ്ചു ഭൂതങ്ങൾ ഉണ്ട് എന്നാണ് ആദ്യത്തെ വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. മറ്റൊരു വാക്ക് സൂചിപ്പിക്കുന്നത് ജ്ഞാനേന്ദ്രിയങ്ങൾ 5 എണ്ണം ഉണ്ട് എന്നതാണ്.
കണ്ണ് ചെവി മൂക്ക് നാക്ക് തൊക്ക് എന്നിവയാണ് അവ. അതുപോലെതന്നെ ഇതിന്റെ ഇന്ദ്രിയ വിശേഷണങ്ങളും അഞ്ചാണ്. ശബ്ദം ഗന്ധം സ്പർശം രൂപം രസം എന്നിങ്ങനെയാണ് അവ ഓരോന്നും. കൂടാതെ കർമ്മേന്ദ്രിയ സ്ഥൂലങ്ങളെയും ഇതിൽ പറയുന്നു. ഇവ ഓരോന്നും വായ കൈകൾ കാലുകൾ ജനനേന്ദ്രിയം മലദ്വാരം എന്നിങ്ങനെയാണ്. അതുപോലെതന്നെ പ്രാണനും 5 എന്നതാണ് ഇതിൽ പറയുന്നത്. പ്രാണൻ അപാനൻ സമാനൻ വ്യാനൻ ഉതാനൻ എന്നിങ്ങനെയാണ് അവ ഓരോന്നും. തുടർന്ന് വീഡിയോ കാണുക.