Ney Pathal : രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന് തയാറാക്കാൻ പറ്റിയ നല്ല സ്വാദുള്ള പലഹാരത്തിന്റെ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രുചിയോട് കൂടിയുള്ള ഈ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. പലഹാരം തയ്യാറാക്കാൻ ആയി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി എടുക്കുക. എന്നിട്ട് ഈ ഒരു അരി കുതിർത്തി വയ്ക്കുവാൻ ആവശ്യമായ അത്രയും വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്.
ശേഷം നമുക്കിത് അടച്ചുവെച്ച് മിനിമം മൂന്നുമണിക്കൂർ നേരമെങ്കിലും അരി കുതിർത്തിയെടുക്കാവുന്നതാണ്. നല്ല രീതിയിൽ അരി കുതിർന്നു വന്നതിനു ശേഷം പച്ചരി വെള്ളം തെളിയുന്നത് വരെ കഴുകിയെടുക്കാം. ശേഷം അരിയുടെ വെള്ളം എല്ലാം വാർന്നതിന് ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റാം. മിക്സിയിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കാം.
ഇനി ഇതിലേക്ക് ചെറിയൊരു ഉള്ളിയുടെ പകുതിയും കൂടി ചേർക്കാം അതുപോലെതന്നെ മൂന്ന് ടീസ്പൂൺ പെരുംജീരകം പാകത്തിനുള്ള ഉപ്പ് ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് ഇതൊന്ന് അരച്ച് എടുക്കാവുന്നതാണ്. അരി നന്നായിട്ട് അരയ്ക്കരുത് അല്പം തരികളോട് കൂടി വേണം അരച്ചെടുക്കുവാൻ. അരി അരച്ചെടുത്തതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഇതിലേക്ക് ചേർക്കേണ്ടത് അരിപ്പൊടിയാണ്. അരിപൊടി ചേർത്ത് പാകത്തിലുള്ള മാവാക്കി നല്ല രീതിയിൽ കുഴച്ച് എടുക്കാം. Credit : Kannur kitchen