നവരാത്രി ദിനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൂടെയാണ് നാമോരോരുത്തരും കടന്നുപോകുന്നത്. നവരാത്രി ദിനത്തിൽ വൈകിട്ടാണ് നാം പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കാറുള്ളത്. പുസ്തകങ്ങളെ പോലെ തന്നെ ആയുധങ്ങളും നാം പൂജയ്ക്ക് വയ്ക്കാറുണ്ട്. അതിനാൽ തന്നെ മൂന്നു ദിവസങ്ങളും വളരെയേറെ പ്രധാനപ്പെട്ട ദിനങ്ങളാണ്. ഈ ദിവസങ്ങളിൽ നാം നമ്മുടെ വീടുകളിൽ ഇത്തരം തെറ്റുകൾ ഒരിക്കലും ചെയ്യാൻ പാടില്ല. അത്തരത്തിൽ നാം ചെയ്യാൻ സാധ്യതയുള്ള തെറ്റുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
പുസ്തകങ്ങളും മറ്റും അമ്പലത്തിൽ പൂജയ്ക്ക് വയ്ക്കുകയാണെങ്കിലും വീടുകളിൽ പൂജയ്ക്ക് വയ്ക്കുകയാണെങ്കിലും ഇത്തരം കാര്യങ്ങൾ നാം ശ്രദ്ധിച്ചേ മതിയാവൂ. ഒരു കുട്ടിയുടെ ബുക്കുകളാണ് പൂജയ്ക്ക് വയ്ക്കുന്നത് എങ്കിൽ ആ കുട്ടികളുടെ അച്ഛനും അമ്മയും എല്ലാം തന്നെ ആ പൂജയ്ക്ക് വിധേയരാണ്. ദുർഗാഷ്ടമി ദിനത്തിൽ ആറുമണി മുതൽ 7. 58 വരെയുള്ള സമയമാണ്.
പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം. അതിനാൽ തന്നെ ആ സമയങ്ങളിൽ ഓരോരുത്തരും ബുക്കുകൾ പൂജയ്ക്ക് വയ്ക്കാൻ ശ്രമിക്കേണ്ടതാണ്. വിജയദശമി ദിവസം നാം ഈ പൂജ വെച്ച പഠനോപകരണങ്ങൾ പൂജയിൽ നിന്ന് എടുക്കുന്നതാണ്. ദശമി തിഥി അവസാനിക്കുന്ന 3 .14 നുള്ളിൽ തന്നെ.
ഇത്തരത്തിൽ പൂജ വെച്ച പഠനോപകരണങ്ങൾ എടുക്കുവാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ പഠനോപകരണങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന അതി വിശേഷപ്പെട്ട ഈ മൂന്ന് ദിനങ്ങളിലും നമ്മുടെ വീടുകളിൽ നിന്ന് നോൺവെജ് ഭക്ഷണപദാർത്ഥങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരത്തിൽ പൂജയ്ക്ക് ബുക്കുകൾ സമർപ്പിക്കുന്ന ആ വീട്ടിലെ എല്ലാ വ്യക്തികളും നോൺവെജുകൾ ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.