നാമോരോരുത്തരും നമ്മുടെ വീടുകളിൽ എന്നും നിലവിളക്ക് കൊളുത്താറുണ്ട്. നിലവിളക്ക് എന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നതിന് ഉത്തമമാണ്. അതിനാൽ തന്നെ നാം ദിവസവും രാവിലെയോ വൈകിട്ടോ അല്ലെങ്കിൽ രണ്ടു നേരമോ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.
ഈ വിളക്ക് സൂര്യോദയത്തിന്റെ മുൻപും സൂര്യ അസ്തമയത്തിന് മുൻപ് ആണ് നാം കൊളുത്തേണ്ടത്. ഇത്തരത്തിൽ ഇരുട്ടും വെളിച്ചവും കൂടിച്ചേരുന്ന ഈ സമയങ്ങളിൽ നിലവിളക്ക് കത്തിക്കുമ്പോൾ വീടുകളിൽ നിന്ന് നെഗറ്റീവ് ഊർജ്ജത്തെ പുറന്തള്ളാനും പോസിറ്റീവ് ഊർജ്ജത്തെ ആഗിരണം ചെയ്യാനും സാധിക്കും. ഇത്തരത്തിൽ വിളക്ക് തെളിയിക്കുമ്പോൾ പലതരത്തിലുള്ള ശുഭ സൂചനകളും ലഭിക്കാറുണ്ട്.
അത് ആ കുടുംബത്തെക്കുറിച്ചും നിലവിളക്ക് തെളിയിക്കുന്ന വ്യക്തിയെക്കുറിച്ചും ഉള്ളതായിരിക്കും. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. നിലവിളക്ക് തെളിയിക്കുമ്പോൾ അതിൽ ഉണ്ടാകുന്ന എണ്ണയിലെ ചൂട് ഒട്ടനവധി സൂചനകളാണ് നമുക്ക് തരുന്നത്. ഈ എണ്ണയിലെ ചൂട് കത്തിക്കുന്ന വ്യക്തികളുടെ ജീവിതത്തിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ തന്നെ ഈ എണ്ണയിൽ കരടോ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത് ആ വ്യക്തിയുടെയോ കുടുംബത്തിന്റെയോ രോഗാവസ്ഥകൾക്ക് കാരണമാകുന്നു എന്ന സൂചനയാണ് നമുക്ക് നൽകുന്നത്.
കൂടാതെ അതിലൊഴിക്കുന്ന എണ്ണയുടെ അളവ് കൊണ്ട് തന്നെ പുണ്യവും പാപങ്ങളും നിർണയിക്കാൻ സാധിക്കും. അതുപോലെതന്നെ ദീപം തെളിയിക്കുമ്പോൾ തീനാളം നീണ്ടതായി കാണുകയാണെങ്കിൽ അത് ശുഭകരമാണ്. അത് അത് തെളിയിക്കുന്ന ആളിലെ പോസിറ്റീവ് ഊർജത്തെ സൂചിപ്പിക്കുന്നതാണ്. ഇത്തരത്തിൽ തീനാളം നീണ്ട് കത്തുന്നത് കത്തിക്കുന്ന ആളിലെ ഭാവിയിൽ ഉണ്ടാകുന്ന ശുഭ സൂചനകൾ ആണ്. തുടർന്ന് വീഡിയോ കാണുക.