ശിവഭഗവാന്റെ കാരുണ്യവും അനുഗ്രഹം നേടുന്ന യഥാർത്ഥ ഭക്തരെ ആരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരും എന്നും നമ്മുടെ പിതാവായി കണക്കാക്കുന്ന ദേവനാണ് പരമശിവൻ. ലോക ജനങ്ങളുടെ പാലകനാണ് ശിവഭഗവാൻ. അതിനാൽ തന്നെ നാം എന്നും ശിവഭഗവാന്റെ കാരുണ്യവും അനുഗ്രഹം തേടുന്നവരാണ്. ഭഗവാനെ മനസ്സിൽ ഓർക്കുന്നത് വഴി പോലും ഭഗവാൻ നമ്മിൽ സന്തുഷ്ടരാകുന്നു. തന്റെ ഭക്തരെ എല്ലാം ഒരേപോലെ കണ്ടുകൊണ്ട് അനുഗ്രഹങ്ങൾ ചൊരിയുന്ന ഭഗവാനാണ് ശിവ ഭഗവാൻ. ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാട് എന്നത് അഭിഷേകം തന്നെയാണ്. ഒരു തുള്ളി ജലം അർപ്പിച്ചുകൊണ്ട് നമുക്ക് ഭഗവാന്റെ കാരുണ്യo നേടാവുന്നതാണ്.

   

അത്തരത്തിൽ ശിവഭഗവാന്റെ യഥാർത്ഥ ഭക്തരെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തി വിശന്നിരിക്കുകയാണ് എങ്കിൽ അവർക്ക് ഭക്ഷണം കൊടുക്കുക എന്നതാണ് ഭഗവാനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന്. ഭഗവാനെ അഭിഷേകം നടത്തിയില്ലെങ്കിലും വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുകയാണെങ്കിൽ ഭഗവാനെ ഭക്ഷണം കൊടുക്കുന്നതിനു തുല്യമാണ് അത്. അത്തരത്തിൽ വിശപ്പ് അകറ്റുന്ന ഏതൊരുവനും.

ഭഗവാന്റെ ഭക്തനായി തന്നെ നമുക്ക് കണക്കാക്കാം. അതുപോലെതന്നെ ഭഗവാന്റെ ഭക്തർ എപ്പോഴും ആഡംബരം കാണിക്കാത്തവരാണ്. അവർ ഏതൊരു കാര്യവും അത്യാവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്നവരാണ്. അതിനാൽ തന്നെ ഏതെങ്കിലും ഒരു വ്യക്തി വസ്ത്രം ഇല്ലാതെ കഴിയുകയാണെങ്കിൽ അവർക്ക് വസ്ത്രം നൽകുവാനും ശിവ ഭക്തർ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഉടുക്കാൻ ഇല്ലാത്തവനെ ഉടുക്കാൻ കൊടുക്കുന്നത്.

ശിവ ഭക്തിയുടെ മറ്റൊരു വശമാണ്. ഇത്തരത്തിൽ സൽകർമ്മങ്ങൾ ചെയ്യുന്നത് വഴിയെ ഏതൊരു വ്യക്തിക്കും മോക്ഷം പ്രാപിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ഏതൊരു ശിവ ഭക്തനും മറ്റൊരാളെ നന്മകൾ കൊണ്ട് മാത്രമേ സമീപിക്കാൻ പാടുകയുള്ളൂ. ഇത് അവരിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നതിനും മോക്ഷം ലഭിക്കുന്നതിനും അനുയോജ്യമാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *