നമ്മൾ മലയാളികൾ നിത്യേന വീട്ടിൽ വിളക്ക് കത്തിക്കുന്നവർ ആണ്. നില വിളക്ക്, ലക്ഷ്മി വിളക്ക്, അകൽ വിളക്ക്. വിളക്ക് ഏതുമായിക്കൊള്ളട്ടെ ദിവസേന രണ്ടു തവണ വിളക്ക് കത്തിക്കാറുണ്ട്. രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കുന്നു അതുപോലെതന്നെ സന്ധ്യാസമയത്തും വിളക്ക് കത്തിക്കുന്നു. രണ്ടു നേരവും വിളക്ക് കത്തിക്കാൻ സാധിച്ചില്ല എങ്കിൽ സന്ധ്യയ്ക്ക് നിർബന്ധമായും വിളക്ക് കത്തിക്കുന്നവരാണ് നമ്മളിൽ 99% ആളുകളും.
വിളക്ക് കത്തിക്കുമ്പോൾ ഒരു ദിവസം ഉപയോഗിച്ച തിരി അടുത്ത ദിവസം ഉപയോഗിക്കുവാൻ പാടുണ്ടോ..?. എന്നത് പലർക്കും സംശയമുള്ള ഒരു കാര്യമാണ്. എന്നാൽ സത്യം എന്തെന്നാൽ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ്. പലരും തിരി അടുത്ത ദിവസം ഉപയോഗിക്കാറുണ്ട്, പലരും തിരി വലിച്ചെറിയാറുണ്ട് ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്. ഇതിൽ ഏറ്റവും ദോഷമായ രണ്ട് കാര്യങ്ങൾ എന്ന് പറയുന്നത് രണ്ടാമത്തെ ദിവസവും ഉപയോഗിക്കുവാൻ പാടില്ല.
പുതിയ തിരി വേണം ഉപയോഗിക്കുവാൻ. എണ്ണ ഉപയോഗിക്കുന്നത് തെറ്റില്ല. കൂടുതൽ എണ്ണ ഒഴിച്ചു കൊടുത്ത് പുതിയ തിരിയിട്ട് വേണം വിളക്ക് കത്തിക്കുവാൻ. ഒരു കാരണവശാലും കത്തിച്ച തിരി വലിച്ച് എറിയപ്പെടുവാൻ പാടില്ല. നമ്മൾ പലരും ചെയ്യുന്ന തെറ്റ് വിളക്ക് കത്തിച്ച് ബാക്കി വരുന്ന തിരി അടുത്ത ദിവസം വലിച്ചെറിഞ്ഞ് കളയും.
വീടിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണിലേക്ക് അല്ലെങ്കിൽ മുറ്റത്തിലേക്കോ മറ്റൊന്ന് ആയിരിക്കാം നമ്മൾ വലിച്ചെറിഞ്ഞു കളയുന്നത്. ഇങ്ങനെ ചെയ്യുന്നത് വളരെയധികം തെറ്റായ ഒരു കാര്യമാണ്. നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾക്ഷണിച്ച് വരുത്തും എന്നതാണ്. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories