A Flavorful Vegetable Curry : വളരെ സിമ്പിൾ ആയിട്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്നു ഒരു വെജിറ്റബിൾ കറിയാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. അപ്പം, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയുള്ള ഒരു കറി തന്നെയാണ്. കുക്കറിൽ എങ്ങനെ വളരെ എളുപ്പത്തിൽ കറി തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. വെജിറ്റബിൾ കറി തയ്യാറാക്കി എടുക്കുവാൻ ആയിട്ട് ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ക്യാപ്സിക്കോ എടുക്കുക.
നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. കുക്കറിനകത്ത് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് എണ്ണ ചൂടായി വരുമ്പോൾ ഇത്തിലേക്ക് ഒരു കറുകപ്പട്ടയും, ഒരു ടേബിൾ സ്പൂൺ ഓളം കടുകും, മൂന്ന് ഏലക്ക, ഗ്രാമ്പൂ ഇതെല്ലാം ചേർത്ത് നല്ല രീതിയിൽ മൂത്തു വരുമ്പോൾ ഇതിലേക്ക് സവാള ചേർക്കാവുന്നതാണ്.
നല്ല രീതിയിൽ വഴറ്റി വരുമ്പോൾ ഇതിലേക്ക് ഇഞ്ചിയും, വെളുത്തുള്ളിയും പച്ചമുളകും ചേർത്തു കൊടുക്കാവുന്നതാണ്. ഇനി ഇത് നല്ല രീതിയിൽ ഒന്ന് വഴറ്റി എടുക്കാം. നല്ല രീതിയിൽ വഴക്കി വരുമ്പോൾ ഇതിലേക്ക് അര ടേബിൾ സ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർക്കാം. പൊടികളുടെ പച്ചമണം വിട്ട മാരെ നല്ല രീതിയിൽ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.
ഈയൊരു കറിയിലേക്ക് മുളകുപൊടി ചേർക്കുന്നില്ല നമ്മൾ ചേർത്ത് പച്ചമുളകിന്റെ മാത്രമാണ് ഉള്ളത്. ഇതിലേക്ക് ഒരു തക്കാളിയും കൂടിയും ചേർക്കാം. ഇതിലേക്ക് നമ്മുടെ നേരത്തെ നുറുക്കി വെക്കാൻ വെജിറ്റബിൾസ് ചേർത്ത് ഒരു തണ്ട് കൂടിയും ഇട്ടുകൊടുത്ത് ഒന്ന് ഇളക്കി എടുക്കാവുന്നതാണ് . ഒരു ഗ്ലാസ് ഓളം വെള്ളം ചേർത്ത് ഒന്ന് അടിച്ചെടുക്കാം. ഇനി എങ്ങനെയാണ് കറി തുടർന്ന് തയ്യാറാക്കി എടുക്കുന്നത് എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Anu’s Kitchen Recipes in Malayalam