പ്രേമേഹ രോഗികളിൽ തൈറോയ്ഡ് ഹോർമോൺന്റെ ക്രമക്കേടുകളുടെ തോത് സാധാരണക്കാരെക്കാൾ പത്ത് ശതമാനം കൂടുതൽ ആണ്. തൈറോയ്ഡ് കോർമോണുകളുടെ ഉൽപാദനം കൂടുന്നതും പ്രമേഹ രോഗത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രമേഹം ഹൃദ്രോഗ സാധ്യത കൂട്ടുന്നു അതോടൊപ്പം തന്നെ ഹൈപ്പോ തൈറോയ്ഡിസം വർദ്ധിച്ച് ഹൃദയസ്തംഭനം നെഞ്ചുവേദന എന്നിവയ്ക്ക് ഇടയാക്കിയേക്കാം. ഹൈപ്പോ തൈറോയ്ഡിസം ചീത്ത കൊളസ്ട്രോൾ നിരക്ക് കൂട്ടുകാരനും പ്രമേഹത്തെ ഹൃദ്രോഗ സാധ്യത ഉയർത്തുവാനും സഹായിക്കും.
ഗർഭ സംബന്ധമായ തൈറോയ്ഡ് പ്രവർത്തന കുറവ് പ്രമേഹ രോഗികളായ സ്ത്രീകളിൽ മൂന്ന് മടങ്ങ് കൂടുതലാണ്. ഗർഭകാലത്തിനുശേഷം ആകാം തൈറോയ്ഡ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഗർഭസമയത്ത് ശരിയായി തൈറോയിഡ് ഉറപ്പുവരുത്തേണ്ടത് ശരീരത്തിലെ ഗ്ലൂക്കോസ് നില് കൃത്യമായ തോതിൽ നിലനിർത്തേണ്ടതും അനിവാര്യമാണ്. അമിതമായ ക്ഷീണം, വണ്ണം കൂടുതൽ തുടങ്ങിയ ലക്ഷണങ്ങൾ ഹൈപ്പോ തൈറോയിസത്തിന്റെ ആണ് എന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടത് ആയിട്ടുണ്ട്. ഡയബറ്റിക്ക് കിഡ്നി രോഗത്തിലും ഹൈപ്പോ തൈറോയിഡ് രോഗത്തിലും അമിതവണ്ണം രോഗലക്ഷണമാണ്.
തൈറോയ്ഡ് രോഗം രക്ത പരിശോധനയിലൂടെ കണ്ടെത്താം സാധിക്കും. അയൺ, കാൽസ്യം പോലുള്ള ഗുളികകൾ കഴിക്കുന്നത് തൈറോഡ് ഹോർമോണുകളുടെ ആഗീകരണത്തെ ബാധിക്കുന്നു. അതിനാൽ ഹൈപ്പോ തൈറോയിസം ഉള്ളവർ അതിന്റെ ഗുളിക കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം മറ്റ് സപ്ലിമെന്റുകൾ എടുക്കാവുന്നതാണ്. മുതിർന്നവരിൽ ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാക്കുന്ന ഒരു പ്രധാന ലക്ഷണമാണ് മലബന്ധം.
മലബന്ധം കാണുമ്പോൾ പലപ്പോഴും പലരും ശോധനയ്ക്കുള്ള മരുന്നുകൾ കഴിക്കാറുണ്ട്. ഇത് തൈറോയിഡ് രോഗം കണ്ടെത്താൻ കാലതാമസം ഉണ്ടാക്കുകയും ചികിത്സ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്. മലബന്ധം കണ്ടു കഴിഞ്ഞാൽ തൈറോയ്ഡിനെ കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. തൈറോയിഡ് കൊണ്ട് ശരീരത്തിൽ പൊണ്ണത്തടി ഉണ്ടാവുക, ഭക്ഷണം കഴിച്ചാലും ശരീരത്തിന്റെ ഭാരം കൂടിക്കൂടി വരുന്ന ഒരു അവസ്ഥയാണ് തൈറോയ്ഡിന്റെ പ്രധാന ലക്ഷണം. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner