Onion Chammanthi : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്കിത് തയ്യാറാക്കി എടുക്കാവുന്നതാണ്. ഉള്ളി ചമ്മന്തി തയ്യാറാക്കി എടുക്കുവാൻ ആയിട്ട് പാനലിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം എണ്ണ ചേർത്തു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് മീഡിയം സൈസ് ഉള്ള സവാളയും കുറച്ച് ചെറിയ ഉള്ളിയും ചേർത്തു കൊടുക്കാം.
എന്നിട്ട് നല്ലതുപോലെ വഴറ്റി എടുക്കാവുന്നതാണ്. സവാളയുടെയും ഒക്കെ കളർ മാറുന്നത് വരെ നല്ല രീതിയിൽ ഇളക്കി കൊടുക്കാവുന്നതാണ്. സവാള വളരെ വേഗത്തിൽ വഴറ്റി കിട്ടുവാനായി അല്പം ഉപ്പുപൊടിയും കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്. അപ്പത്തിന്റെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ നല്ല ഉഗ്രൻ ആയ ഒരു സൈഡ് ഡിഷ് തന്നെയാണ് ഇത്. വളരെ കുറച്ച് ചേരുവകൾ മാത്രം വെച്ച് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒന്ന് തന്നെയാണ്.
പുള്ളി നല്ല രീതിയിൽ വഴറ്റി വന്നതിനുശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റിയെടുക്കാം. വഴറ്റിയെടുത്തുതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള മുളകുപൊടിയും ഒപ്പം ചേർത്ത് കൊടുക്കാം. ഇനി നമുക്ക് വേണ്ടത് നമ്മുടെ മുളക് പൊടിയുടെ പച്ച മണം മാറുന്നതുവരെ നന്നായി ഒന്ന് ഇളക്കി കൊടുക്കുക എനാണ്. ഇനി ഇതിലേക്ക് ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തിലുള്ള പുളിയും അതുപോലെതന്നെ ചെറിയ കഷ്ണം ശർക്കര കൂടിയും ചേർക്കാവുന്നതാണ്.
എന്നിട്ട് നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കാം. നമ്മുടെ ചമ്മന്തിക്ക് ആവശ്യമായ കൂട്ട് എല്ലാം റെഡിയായി. തയ്യാറാക്കിവെച്ച ചമ്മന്തിയുടെ കൂട്ട് തണുത്തതിനുശേഷം മിക്സിയിൽ ഇട്ട് ഒന്ന് അരച്ച് എടുക്കാവുന്നതാണ്. അരച്ചെടുത്ത ഈ ഒരു ചമ്മന്തി നോക്കിയാൽ നിങ്ങൾക്ക് അറിയാം ടേസ്റ്റ് തന്നെയാണ്. ചമ്മന്തി ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Shamees Kitchen