നാമോരോരുത്തരും കൃഷ്ണഭക്തരാണ്. കൃഷ്ണ പ്രതിഷ്ഠയായി ഒട്ടനവധി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അതിൽ പ്രസിദ്ധമായവയും ഏറെയാണ്. അത്തരത്തിലുള്ള ക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം. ജഗത്തിന്റെ നാഥനായി ഭഗവാൻ ഈ ലോകത്തെ കാത്തു പരിപാലിക്കുന്നു എന്നതാണ് വിശ്വാസം. ഇത് പുരാണങ്ങളിൽ പോലും എടുത്തു പറഞ്ഞിട്ടുള്ള ഒരു ക്ഷേത്രമാണ്. ശ്രീകൃഷ്ണ ഭക്തരായ ഓരോരുത്തരും.
ഈ ക്ഷേത്രം ദർശിക്കേണ്ടത്ഏറ്റവും ഉചിതമാണ്. ഇവിടെയുള്ള ശ്രീകൃഷ്ണ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി ഒരു പ്രതിഷ്ഠയാണ്. ഇവിടെ ബലരാമനോടും സുഭദ്ര ദേവിയോട് ഒപ്പമുള്ള ശ്രീകൃഷ്ണ പ്രതിഷ്ഠയാണ് ഉള്ളത്. അതോടൊപ്പം തന്നെ അനേകം നിഗൂഢതകളും രഹസ്യങ്ങളും ഈ ക്ഷേത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. ഈ ക്ഷേത്രം എന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ഹൃദയം സൂക്ഷിക്കുന്ന ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.
ഭഗവാന്റെ ജന്മദിനമായ അഷ്ടമിരോഹിതത്തിൽ ഇവിടെ നടന്ന ഒരു സംഭവമാണ് ഇതിൽ പറയുന്നത്. ഐതിഹപ്രകാരം ശ്രീകൃഷ്ണ ഭഗവാന്റെ ഹൃദയം അഗ്നിക്ക് ദഹിപ്പിക്കാൻ സാധിച്ചില്ല. ഇത് മഹാവിഷ്ണു ഭഗവാന്റെ ഹൃദയമായതിനാൽ ഇതിനെ ദഹിപ്പിക്കാൻ അഗ്നിക്ക് സാധിച്ചില്ല. ഈ ഹൃദയം സമുദ്രത്തിലൂടെ ഒഴുകുകയും പുരിയുടെ നദീതീരത്ത് നിന്ന് ഇത് ലഭിക്കുകയും ചെയ്തു എന്നതാണ് വിശ്വാസം.
ആ ഹൃദയം പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ് ഇത്. ഓരോ 12 വർഷത്തിനു ശേഷവും ഈ ഹൃദയം മാറ്റി സ്ഥാപിക്കാറുണ്ട്. ഇത് വളരെ നിഗൂഢത നിറഞ്ഞതും രഹസ്യവുമായ രീതികളിലൂടെ ആണ് ചെയ്യുന്നത്. ഇതുതന്നെയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ അത്ഭുതവും. അതിനാൽ തന്നെ ഭഗവാനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിക്കാൻ ഒട്ടനവധി ഭക്തരാണ് ദിനംപ്രതി ഈ ക്ഷേത്രത്തിൽ വന്നു പോകുന്നത്. തുടർന്ന് വീഡിയോ കാണുക.