എന്റെ വിഗ്രഹം നമ്മുടെ വീടുകളിൽ ഇങ്ങനെയാണോ സ്ഥാപിച്ചിരിക്കുന്നത്.നോക്കൂ

നാമോരോരുത്തരുടെയും ഇഷ്ടപ്പെട്ട ദൈവമാണ് ശ്രീകൃഷ്ണ ഭഗവാൻ. നാം ഓരോരുത്തരും കൃഷ്ണ എന്ന് വിളിക്കാത്ത ദിവസങ്ങൾ തന്നെ ഉണ്ടാവുകയില്ല. നമ്മളിലെ ഭഗവാനുള്ള സ്നേഹത്തെയാണ് സൂചിപ്പിക്കുന്നത്. ഭൂമിയിലെ തിന്മയെ ചെറുക്കുന്നതിന് വേണ്ടി പിറവിയെടുത്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീകൃഷ്ണൻ. ശ്രീകൃഷ്ണൻ സമ്പത്തിന്റെയും സമൃദ്ധിയുടെയും അഭിവൃദ്ധിയുടെയും ദൈവമായി അറിയപ്പെടുന്നു.

   

അതിനാൽ ലോകമെമ്പാടും ധാരാളം ക്ഷേത്രങ്ങളാണ് ശ്രീകൃഷ്ണന്റെ പേരിൽ ഉള്ളത്. നാം ഓരോരുത്തരുടെ വീടുകളിലും ശ്രീകൃഷ്ണ രൂപം ഉള്ളത് വാസ്തുശാസ്ത്രപ്രകാരം വളരെ നല്ലതാണ്. അതോടൊപ്പം തന്നെ ഇവ സ്ഥാപിക്കുന്നതിന് ചില രീതികളും വാസ്തുശാസ്ത്രവും ഉണ്ട്. വീടുകളിൽ കൃഷ്ണവിഗ്രഹം വയ്ക്കുമ്പോൾ അത് വടക്ക് കിഴക്ക് ദിശയിൽ വെക്കുക. മുഖം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ആണെന്ന് ഉറപ്പുവരുത്തുക. ഒരു കാരണവശാലും വടക്കുനിന്ന് തെക്കോട്ട് വിഗ്രഹം വെക്കാൻ പാടുള്ളതല്ല.

വിഗ്രഹം നാം സ്ഥാപിക്കുമ്പോൾ അത് നമ്മുടെ കണ്ണുകളിലേക്ക് നേരെ ആയ രീതിയിലാണ് വെക്കേണ്ടത്. പ്രകാശ ദിശ ഇതിനെ വളരെ ആവശ്യമായ ഘടകമാണ്. ഭഗവാന്റെ രൂപത്തിന് മുകളിൽ പ്രകാശം തെക്ക് കിഴക്ക് ഭാഗത്തുനിന്ന് ലഭിക്കണം. ഇത് നമ്മുടെ വീടുകളിലേക്ക് നല്ലൊരു പോസിറ്റീവ് എനർജി ലഭ്യമാക്കാൻ സഹായിക്കുന്നു. വീടുകളിൽ ഭഗവാന്റെ ഏതു വിഗ്രഹമാണ് വെക്കേണ്ടത് എന്നുള്ളതും ശ്രദ്ധേയമാണ്. കുഞ്ഞോളമുള്ള വീടുകളിൽ ഉണ്ണിക്കണ്ണൻ രൂപമാണ് നാം സ്ഥാപിക്കേണ്ടത്.

നല്ല ഊർജ്ജമാണ് നമുക്ക് ലഭിക്കേണ്ടതെങ്കിൽ പശുക്കുട്ടിയുമായി നിൽക്കുന്ന രൂപമാണ് അത്യുത്തമം. പുല്ലാംകുഴൽ പശുക്കിടാവിന്റെ പ്രതിമ മയിൽപീലി താമര വെണ്ണ വൈജയന്തി മാല എന്നിവ കണ്ണന്റെ വിഗ്രഹത്തോടൊപ്പം സൂക്ഷിക്കുന്നത് നമ്മുടെ ജീവിതത്തിൽ ഐശ്വര്യം വന്നു നിറയുന്നതിന് സഹായകമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ വീടുകളിലും നമുക്ക് ശ്രദ്ധിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *