വൻ കുടൽ ക്യാൻസറിന്റെ ഭാഗമായി പത്തു വര്ഷം മുമ്പേ ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങള്‍…. | Colon Cancer Symptoms.

Colon Cancer Symptoms :  നാം എല്ലാവരും ആഗ്രഹിക്കുന്നത് ജീവിതം അവസാനം വരെ നല്ല ആരോഗ്യത്തോടുകൂടി ജീവിക്കുക എന്നതാണ്. പലപ്പോഴും ആയി ഇതിന് തടസം നിൽക്കുന്ന നമ്മളിൽ പിടിപെടുന്ന മാരകമായ രോഗങ്ങളും ആയിരിക്കാം. അത്തരത്തിലുള്ള ഉദരരോഗ വിഭാഗത്തിൽപ്പെട്ട ഒരു രോഗത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വൻകുടലിലുള്ള ക്യാൻസർ.

   

ആഗോളതലത്തിൽ നോക്കുകയാണ് എങ്കിൽ വൻ കുടൽ ക്യാൻസർ കാരണം മരണപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതൽ ആണ്. ക്യാൻസറിന്റെ മരണനിരക്ക് പൊതുവെ എടുക്കുകയാണെങ്കിൽ രണ്ടാം സ്ഥാനമാണ്. പണ്ടുകാലങ്ങളിൽ 70/80 വയസിൽ കണ്ടുവരുന്ന രോഗം ഇപ്പോൾ 40 /50 വയസ്സിൽ കണ്ടു വന്നു കൊണ്ടിരിക്കുകയാണ്. വൻകുടൽ ക്യാൻസർ കുലം ശരീരം കാണിച്ചു തരുന്ന രോഗലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം.

പലപ്പോഴും കാണുന്നത് ബ്ലീഡിങ് ആണ്. അതായത് വയറ്റിൽ നിന്ന് മലം പോകുമ്പോൾ രക്തം പോകുന്ന ഒരു അവസ്ഥ. ഇതിന്റെ പ്രധാന പ്രശ്നം. പലപ്പോഴും ആളുകൾ ഇത് പൈൽസ് ആണ് അല്ലെങ്കിൽ മൂലക്കുരുവാണ് എന്ന് കരുതി ഒരുപാട് സമയം വൈകിപ്പിക്കാറുണ്ട്. മറ്റൊരുകാര്യം എന്ന് പറയുന്നത് വയറ്റിൽ നിന്ന് പോകുമ്പോൾ അതികഠിനമായ പ്രയാസം അനുഭവപ്പെടുക, ക്ഷീണം തോന്നുക ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുക. ഇതുകൂടാതെ മലം കുടലിൽ കെട്ടിക്കിടന്ന് വയർ വീർത്തുവരുക തുടങ്ങിയ ലക്ഷണങ്ങളൊക്കെയാണ് ഈ വൻകുടൽ ക്യാൻസർ സംബന്ധമായി ശരീരത്തിൽ കണ്ടുവരുന്നവ.

 

ഈയൊരു അസുഖം മൂലം മരണനിരക്ക് വളരെ തോതിൽ കൂടിക്കൊണ്ടിരിക്കുകയാണ്. കുടലിന്റെ അകത്ത് പുളങ്ങൾ ആയി രൂപപ്പെടുകയാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ മുൻകൂട്ടി നിങ്ങൾ മനസ്സിലാക്കിയാൽ ഉടനടി വൈദ്യ സഹായം തേടുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വൻകുടൽ ക്യാൻസർ എന്ന അസുഖത്തെ തുരത്തുവാനായി സാധിക്കും എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *