Remove Dirt, Hair And Blackhead From The Face : നമ്മുടെ മുഖത്തുള്ള അഴുക്കുകളെ നീക്കം ചെയ്യുവാനും അതുപോലെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ, രോമവളർച്ച എന്നിവയെ നീക്കം ചെയ്യുവാൻ സഹായിക്കുന്ന നല്ലൊരു രമടിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒറ്റ തവണ തന്നെ നല്ലൊരു റിസൾട്ട് കിട്ടും.ചർമം നല്ല രീതിയിൽ നിറം വയ്ക്കുകയും ചർമ്മത്തിലുള്ള പാടുകൾ ഒന്നടക്കം നീക്കം ചെയ്യുവാനും ഈ ഒരു പാക്കിലൂടെ സാധിക്കും.
ഈയൊരു പാക്ക് തയ്യാറാക്കി എടുക്കുവാൻ ആദ്യം തന്നെ വേണ്ടത് ഉരുളക്കിഴങ്ങും തക്കാളിയും ആണ്. ഇത് രണ്ടും നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഈ ഒരു തോലോട് കൂടി തന്നെ മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങും തക്കാളിയും അരച്ചെടുത്തതിനു ശേഷം ഇവ അരിച്ച് എടുക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് വേണ്ടി വരുന്നത് ജലാറ്റിനാണ്. ജലാറ്റിന് ഒരു ടേബിൾ സ്പൂൺ ഓളം ഇതിലേക്ക് ചേർത്ത് കൊടുക്കാം.
ശേഷം ഇതൊന്നു നമുക്ക് ഡബിൾ ബോയ് ചെയ്തു എടുക്കാം. ഒരു പാക്ക് ചർമത്തിൽ ഇളം ചൂടോടുകൂടി തന്നെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. അപ്ലൈ ചെയ്യുന്നതിന്റെ മുമ്പായിട്ട് മുഖം നല്ലത് പോലെ ആവി പിടിക്കാവുന്നതാണ്. അത്യാവശ്യം നല്ല കട്ടിക്ക് ഒരു ലയർ ആയിട്ട് തന്നെ പാക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ചുരുങ്ങിയത് അരമണിക്കൂർ നേരം എങ്കിലും ഈ ഒരു പാക്ക് ഇട്ട് കൊടുക്കാം. അരമണിക്കൂറിനുശേഷം റിമൂവ് ചെയ്ത് എടുക്കാവുന്നതാണ്.
മുഖത്ത് ചെയ്യുന്ന സമയത്ത് യാതൊരു കാരണവശാലും കണ്ണിന്റെ വശങ്ങളിൽ മാസ്ക്ക് പുരട്ടരുത്. ഒറ്റ ഉപയോഗത്തിൽ തന്നെ നല്ല നിറം തന്നെയാണ് ലഭ്യമായിരിക്കുന്നത്. ഓട്ടും കെമിക്കൽ ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിലിരുന്നു കൊണ്ട് നമുക്ക് ഒരു പാക്ക് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Diyoos Happy world