പൊതുവേ നാം ഓരോരുത്തരും ക്ഷേത്രദർശനം നടത്തുന്നവരാണ്. നാം ഒട്ടുമിക്കപ്പോഴും പോകാറുള്ളത് നമുക്ക് ഇഷ്ടപ്പെട്ട ദേവതയുടെ ക്ഷേത്രത്തിലാണ്. ഏതെല്ലാം ക്ഷേത്രങ്ങൾ നമ്മുടെ ചുറ്റുവട്ടങ്ങൾ ഉണ്ടായാലും നാം പൊതുവേ നമുക്ക് പ്രിയപ്പെട്ട ദേവതകളുടെയോ ദേവന്മാരുടെയോ ക്ഷേത്രത്തിലാണ് പോകാറുള്ളത്. നമുക്ക് ആ ദേവതകളോടുള്ള നന്ദിസൂചകമായിട്ടാണ് ക്ഷേത്ര ദർശനം നടത്താറുള്ളത്. ഇതിനുമപ്പുറം നാം ആഗ്രഹിക്കുന്ന ഓരോ കാര്യങ്ങളും നടക്കുന്നതിന് വേണ്ടിയും.
നാം ക്ഷേത്ര നടത്താറുണ്ട്. ഇത്തരത്തിൽ ആഗ്രഹസാഫലത്തിന് വേണ്ടി നാം ഒട്ടനവധി വഴിപാടുകളും ചെയ്യാറുണ്ട്. ഇത്തരത്തിൽ നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടത്തി കിട്ടുന്നതിന് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഓരോ ക്ഷേത്രത്തിൽ പോകുമ്പോഴും അവിടുത്തെ പ്രധാന പ്രതിഷ്ഠയോടെ ഒപ്പം തന്നെ അവയുടെ വാഹനങ്ങളെയും നമുക്ക് കാണാൻ സാധിക്കും. മുരുക ക്ഷേത്രത്തിലാണ് പോകുന്നതെങ്കിൽ മുരുക പ്രതിഷ്ഠയോടെ അടുത്ത് തന്നെ മയിലിന്റെ പ്രതിഷ്ഠയും നമുക്ക് കാണാൻ സാധിക്കും.
ശിവക്ഷേത്രത്തിലാണ് പോകുന്നതെങ്കിൽ ശിവ പ്രതിഷ്ഠയ്ക്ക് മുൻപിൽ ആയിട്ട് നന്ദിയുടെ രൂപം കാണാൻ സാധിക്കും. ഗണപതി ക്ഷേത്രത്തിലാണ് പോകുന്നതെങ്കിൽ എലിയുടെ പ്രതിഷ്ഠയും മഹാവിഷ്ണുവിന് ക്ഷേത്രത്തിലാണ് പോകുന്നതെങ്കിൽ ഗരുഡരൂപം കാണാൻ സാധിക്കുന്നതാണ്. അങ്ങനെ പല ക്ഷേത്രങ്ങളിലും പ്രതിഷ്ഠയ്ക്കൊപ്പം അതിന്റെ വാഹനങ്ങളുടെ പ്രതിഷ്ഠയും കാണാൻ സാധിക്കും.
പൊതുവേ നാം ദേവി ദേവന്മാരെ തൊഴുകയും ഇത്തരത്തിലുള്ള അതിന്റെ വാഹന പ്രതിഷ്ഠയെ ശ്രദ്ധിക്കാറുമില്ല. എന്നാൽ നാം ക്ഷേത്രത്തിൽ പോകുമ്പോൾ ദൈവദേവന്മാരെ തൊഴുന്നതിനൊപ്പം തന്നെ അവയുടെ വാഹന പ്രതിഷ്ഠയും തൊഴുതു പ്രാർത്ഥിക്കേണ്ടതാണ്. നമ്മുടെ ആഗ്രഹം സാഫല്യത്തിന് ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ശിവന്റെ വാഹനമായ നന്ദിയുടെ രൂപത്തിലും പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.