പഴനി മുരുകൻ ക്ഷേത്രവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ. കണ്ടു നോക്കൂ.

നാമോരോരുത്തരുടെ ഇഷ്ടഭഗവാനാണ് സുബ്രഹ്മണ്യസ്വാമി. ശിവപാർവ്വതി ദേവതകളുടെ പുത്രനാണ് സുബ്രഹ്മണ്യ സ്വാമി. ഒട്ടനവധി ക്ഷേത്രങ്ങളാണ് സുബ്രഹ്മണ്യ സ്വാമിയുടേതായിട്ടുള്ളത്. അവയിൽ തന്നെ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ക്ഷേത്രമാണ് പഴനി മുരുകൻ ക്ഷേത്രം. മലയുടെ മുകളിൽ ആയിട്ടാണ് ഈ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധാരാളം ആളുകളാണ് ഈ ക്ഷേത്രത്തിൽ ദർശനത്തിന് ദിനംപ്രതിയെത്തുന്നത്.

   

ദണ്ഡ് കൈ പിടിച്ചു നിൽക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഇന്ത്യയുടെ നാനാഭാഗത്തുള്ള ഭക്തർ വന്ന് പ്രാർത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്യുന്നു. അത്രമേൽ പ്രസിദ്ധനായതും അനുഗ്രഹങ്ങൾ വാരികോരി നൽകുന്നതും ആയിട്ടുള്ള ദേവനാണ് പഴനിയിലെ ശ്രീമുരുകൻ. പലതരത്തിലുള്ള ഔഷധക്കൂട്ടുകൾ കൊണ്ട് നിർമ്മിച്ച പ്രതിഷ്ഠയാണ് പഴനിയിലെ ശ്രീമുരുകന്റെത്.

അതിനാൽ തന്നെ ഈ പ്രതിമയിൽ അഭിഷേകം ചെയ്യുന്ന ജലവും പാലും എല്ലാം ഔഷധങ്ങളാണ്. പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു തീർത്ഥം തന്നെയാണ് ഇത്. പഴനി ക്ഷേത്രത്തിൽ വൈകിട്ട് മുരുകനെ രാജാവിനെ പോലെ അണിയിച്ചൊരുക്കുന്നതാണ്. ഇവിടത്തെ പ്രധാന വഴിപാട് എന്ന് പറയുന്നത് പഞ്ചാമൃതവും ഭസ്മവും ആണ്. സാധാരണയായി എല്ലാ ക്ഷേത്രങ്ങളിലും ദേവീ ദേവന്മാരുടെ കർശനം കിഴക്ക് ഭാഗത്തേക്കാണ് ഉള്ളത്.

എന്നാൽ പഴനി ക്ഷേത്രത്തിൽ ശ്രീമുരുകന്റെ ദർശനം പടിഞ്ഞാറ് ഭാഗത്തേക്കാണ് ഉള്ളത്. അതിനാൽ തന്നെ കേരളത്തിലേക്ക് ആണ് പഴനി മുരുകന്റെ എല്ലാ അനുഗ്രഹവും എന്നുള്ള ഒരു ചൊല്ലുണ്ട്. ഇവിടത്തെ ഏറ്റവും വലിയ നേർച്ച എന്ന് പറയുന്നത് മുട്ടയടിക്കലാണ്. ഉദ്ദിഷ്ടകാര്യ പ്രാർത്ഥിക്കും കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ആദ്യത്തെ മൊട്ടയടിക്കലും എല്ലാം ഇവിടങ്ങളിലെ വഴിപാടാണ്. തുടർന്ന് വീഡിയോ കാണുക.