എത്ര കറുത്ത ചുണ്ടുകൾ ആയിക്കോട്ടെ നല്ല അത്തിപ്പഴം പോലെ ചുവന്നിരിക്കും. അതിനായി ഇത്രമാത്രം ചെയ്താൽ മതി.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ലിപ് ബാം ഉപയോഗിക്കുന്നവർ ആയിരിക്കും. അധികമായും പുറത്തുനിന്ന് വാങ്ങിചാണ് ലിപ് ബാം നാം ഉപയോഗിക്കാറ്. തുടർച്ചയായുള്ള ലിപ് ബാമിന്റെ ഉപയോഗം മൂലം കൊണ്ട് തന്നെ ചുണ്ടുകൾ കറക്കുകയും, ചുണ്ടുകളിൽ നിന്ന് തോൽ ഉരിഞ്ഞു പോവുകയും ചെയ്യുന്നു. ഈ ഒരു പ്രശ്നത്തെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്. അതും വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ.

   

പ്രകൃതിദത്തമായ രീതിയിൽ ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ നല്ല ചുവപ്പ് നിറത്തിൽ തയ്യാറാക്കിയെടുക്കുന്ന ലിപ് ബാമിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു രീതിയിൽ ഉപയോഗിക്കുമ്പോൾ ചുണ്ടിലുള്ള കറുപ്പ് നിറം നീങ്ങി പോവുകയും നല്ല ചുവപ് നിറം നൽക്കുകയും ചെയുന്നു. അപ്പോൾ എങ്ങനെയാണ് ഒട്ടും കെമിക്കലുകളിൽ ഇല്ലാതെ ലിപ് ബാം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു മൂന്ന് മീഡിയം വലിപ്പമുള്ള ബീറ്റ്റൂട്ട് എടുക്കുക. ബീറ്റ് റൂട്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഒട്ടും തന്നെ വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കാവുന്നതാണ്. അടിച്ചെടുത്ത ബീറ്റ്റൂട്ട് പിഴിഞ്ഞ് അതിന്റെ സത്തുകൾ എല്ലാം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ഒരു ചീനച്ചട്ടിയിലേക്ക് ഈ സത്ത് ഒഴിച്ച് നല്ലപോലെ കുറുക്കി എടുക്കാവുന്നതാണ്.

 

കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യും കൂടിയും ചേർത്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മറ്റൊരു ബൗളിലേക്ക് മാറ്റാം. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളുടെ ചുണ്ടുകളിൽ വരുക. കെമിക്കലുകൾ ഇല്ലാതെതന്നെ നല്ല ചുവപ്പ് നിറം ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ ചെയ്തു നോക്കൂ… കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കാണൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *