കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ ടേസ്റ്റിൽ നമുക്ക് കൊണ്ടാട്ടം തയ്യാറാക്കി എടുക്കാം…. എരുവും ഉപ്പും കലർന്ന ഒരു കിടുക്കാച്ചി ഐറ്റം.

വറുത്ത കൊണ്ടാട്ടം ഇഷ്ടപ്പെടാത്തവർ ആരാണ് ഉള്ളത്. തൈരും ഒപ്പം എരുവും എല്ലാം കലർന്ന കൊണ്ടാട്ടം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ. കൊണ്ടാട്ടം ഉണ്ടെങ്കിൽ തന്നെ രണ്ട് കിണ്ണം ചോറ് വരെ അറിയാതെ നമ്മൾ കഴിച്ചു പോകും. വേറെ രുചിയേറിയ ഒരു ഐറ്റം തന്നെയാണ് ഇത്. ആഭരണ വീടുകളിൽ കൊണ്ടാട്ടം കൊടുക്കുമ്പോൾ മുളകിൽ അല്പം തൈരും ഒപ്പും കലർത്തിയെടുക്കുകയാണ് പതിവ്.

   

എന്നാൽ അങ്ങനെ ചെയ്യുമ്പോൾ മുളകിന്റെ ഉള്ളിലേക്കൊന്നും ഉപ്പ് പിടിക്കാറില്ല. അതുകൊണ്ടുതന്നെ അതുകൊണ്ടുതന്നെ കൊണ്ടാട്ടത്തിൽ നല്ല രീതിയിൽ ഉണ്ടാകും. ഇതുപോലെ ഒന്ന് ചെയ്തു നോക്കിയാൽ മതി വളരെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ കൊണ്ടാട്ടം ഉണ്ടാക്കിയെടുക്കാൻ കഴിയും. പച്ചമുളക് കൊണ്ട് പൊട്ടുകുത്തിയിൽ തയ്യാറാക്കാൻ ഒരു സ്പെഷ്യൽ കൊണ്ടാട്ടത്തിന്റെ റെസിപ്പി ആണ് ഇത്. അതിനായി പച്ചമുളക് നന്നായി കഴുകിയടുത്ത് പച്ച മുളകിന്റെ നടുഭാഗം നന്നായി വിടർത്തിയിടുക.

വിടർത്തിയെടുത്ത പച്ചമുളകിൽ എരുവിനേക്കാൾ കൂടുതൽ ഉപ്പ് ഇട്ടുകൊടുത്ത് നന്നായി തിരുമ്മിയെടുക്കുക. അതിനുശേഷം ഉപ്പിട്ട പച്ചമുളക് കൈകൊണ്ട് നന്നായി തിരിമ്പി അൽപ്പനേരം റെസ്റ്റിന് വെക്കുക. ശേഷം പുട്ടുകുറ്റിയിലേക്ക് ഇടാവുന്നതാണ്. ഇനി മുളക് ഒരു 3 മിനിറ്റ് നേരം ആവിയിൽ വെച്ച് പുഴുങ്ങി എടുക്കുക. ആ നേരം കൊണ്ട് കട്ട തൈര് എടുത്ത് നല്ലവണ്ണം ഉപ്പ് ഇട്ടുകൊടുത്ത് യോജിപ്പിക്കാം. എത്ര വലിയ എരിവുള്ള മുളകുളാണെങ്കിലും നിങ്ങൾ എരുവിനേക്കാൾ കൂടുതൽ ഉപ്പ് തൈരിൽ ചേർത്ത് കൊടുക്കാവുന്നതാണ്.

 

എല്ലാം ചേർത്ത് കൊടുത്താൽ നല്ല രീതിയിൽ ഇളക്കിയെടുക്കുക. ആവി കയറ്റി ഇറക്കിയ മുളകിൽ തൈര് ചേർത്ത് വെക്കാം. കുറ്റിയിൽ നിന്ന് ഇറക്കിയ മുളകിൽ നല്ല രീതിയിൽ ഉപ്പ് കയറിട്ടുണ്ടാകും. ഇനി പുഴുങ്ങിയെടുത്ത പച്ചമുളക് തൈരിലേക്ക് ഇട്ട് നല്ല രീതിയിൽ യോജിപ്പിക്കുക. ഇനി അതിനുശേഷം വെയിലത്ത് വെച്ച് ഇത് ഉണക്കിയെടുക്കാവുന്നതാണ്. കൊണ്ടാട്ടം ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *