വരാഹിദേവിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരെ തിരിച്ചറിയാം.

ജോതിഷ ശാസ്ത്രത്തിൽ 27 നക്ഷത്രങ്ങൾ ആണുള്ളത്. ചില നക്ഷത്രക്കാർ ഓരോ ദേവികളെയും ആണ് ആരാധിക്കുന്നത്. ഇങ്ങനെ പൂജിക്കുന്നത് വഴി ദേവികളെ പ്രീതിപ്പെടുത്താൻ സഹായിക്കുന്നു.ഓരോ നക്ഷത്രക്കാർക്ക് ഓരോ ദേവികളുണ്ട് എങ്കിലും പലർക്കും പല ദേവികളോട് കൂടുതൽ അടുപ്പം തോന്നുന്നു. വരാഹി ദേവിയെ ആരാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവർക്ക് വരാഹിദേവിയുടെ അനുഗ്രഹം മൂലം ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കുന്നു. ആദ്യത്തെ നക്ഷത്രമാണ് അശ്വതി. ഇവർക്ക് മുൻകോപം വളരെ കൂടുതലാണ് ശത്രുക്കളെ വളരെ വേഗത്തിൽ തന്നെ ഉണ്ടാക്കുന്നു.

   

അതുപോലെ തന്നെ എടുത്തുചാട്ടവും വളരെ കൂടുതലാണ്. ഇവർ വരാഹി ദേവിക്ക് തെച്ചിപ്പൂ പുഷ്പാഞ്ജലി സമർപ്പിക്കുന്നതാണ് അത്യുത്തമം. ഭരണി നക്ഷത്രക്കാർ വരാഹി ദേവിയുടെ അനുഗ്രഹം ഉള്ളവരാണ്.ഈശ്വരാധീനം കൂടുതലുള്ള നക്ഷത്രക്കാരാണ് അനിഴം നക്ഷത്രക്കാർ. ഇവർ പൊതുവേ സത്യസന്ധരാണ്. ഇവർ വരാഹിരൂപിയെ മനസ്സിൽ ധ്യാനിച്ച് 54 മഞ്ഞളുകൾ ഉള്ള മഞ്ഞൾ മാല ചാർത്തിപ്രാർത്ഥിക്കുന്നത് വഴിഇവർക്ക് അഭിവൃദ്ധി പ്രാപിക്കുന്നു. ചോതി നക്ഷത്രക്കാർ പൊതുവേ മുൻകോപികളാണ്. എന്നാൽ ഇവർ മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം ആണ്. ജനനo മുതൽ വരാഹിദേവിയുടെ അനുഗ്രഹം ഉള്ളവരാണ് ഇവർ.

108 മഞ്ഞളുകൾ ഉള്ള മഞ്ഞൾ മാല ചാർത്തുന്നത് വഴി ഇവർക്ക് വരാഹിദേവിയെ പ്രീതിപ്പെടുത്താo.പൊതുവേ കുടുംബത്തിന് ഐശ്വര്യം നൽകുന്ന നാളാണ് മകം.സമൂഹത്തിൽ ഉന്നത പദവി ലഭിക്കുന്നവരാണ് ഇവർ. ജീവിതത്തിൽ ഉയർച്ചകൾ ലഭിക്കുന്നതിന് വേണ്ടി ദേവിക്ക് ചെമ്പരത്തിപ്പൂ സമർപ്പിച്ചാണ് പ്രാർത്ഥിക്കേണ്ടത്.വളരെ നല്ലൊരു നക്ഷത്രക്കാരാണ് തിരുവോണനക്ഷത്രക്കാർ.പൊതുവേ മറ്റുള്ളവരെ ദ്രോഹിക്കാൻ താല്പര്യംകാണിക്കാത്തവരാണ് ഇവർ. ദേവിക്ക് ചെമ്പരത്തിപ്പൂ മാല സമർപ്പിക്കുന്നത് വഴി ജീവിതത്തിൽ തകർച്ചകളെ തരണം ചെയ്യാൻ സാധിക്കുന്നു.വളരെ ശുദ്ധ മനസ്ഥിതിയുള്ളവരാണ്.

വിശാഖംനക്ഷത്രക്കാർ. ഇവർ ജനനം മുതലേയുടെ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നവരാണ്. ഇവർ നാളികേരദീപം കത്തിക്കുന്നതാണ് അനുയോജ്യം.സ്നേഹിക്കുന്നവരോട് കൂടുതൽ അടുത്തുനിൽക്കുന്ന നക്ഷത്രക്കാരാണ് ചിത്തിര നക്ഷത്രക്കാർ. കലഹം ആഗ്രഹിക്കാത്തവരാണ് ഇവർ. ഇവർ ദേവിക്ക് 54 മഞ്ഞൾ കെട്ടി ചാർത്തുന്നത് ആണ് ഉത്തമം. സ്വാർത്ഥ താല്പര്യങ്ങൾക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നവരാണ് രേവതി നക്ഷത്രക്കാർ.തെച്ചിപ്പൂ മാല അർപ്പിക്കുന്നതാണ് ഇവർക്ക് ഉത്തമം. ആഴ്ചയിലൊരിക്കലോ മാസത്തിൽ ഒരുക്കലോ ചെയ്യുന്നത് അനിവാര്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *