ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ ടിപ്പ് തന്നെയാണ്. പുട്ടുകുറ്റിയിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ഐഡിയ ആണ് ഇത്. അതിന് ആവശ്യമായി വരുന്നത് മുന്തിരിയാണ്. ഏതു തരത്തിലുള്ള മുന്തിരി ആണെങ്കിലും ഈ ഒരുടിപ്പ് പ്രകാരം ചെയ്തെടുക്കാവുന്നതാണ്. ആദ്യം തന്നെ മുന്തിരി നല്ല വൃത്തിയായി കഴുകിയെടുക്കാം. അല്പം ഉപ്പുവെള്ളത്തിൽ ഇട്ടു വെച്ച് മുന്തിരി കഴിക്കുകയാണെങ്കിൽ മുന്തിരിയിലുള്ള വിഷാംശങ്ങൾ എല്ലാം തന്നെ തന്നെ നീക്കം ചെയ്യാൻ സാധിക്കും.
പുട്ട് കുറ്റിയിൽ ചില്ല് ഇട്ടതിനുശേഷം മുന്തിരി എല്ലാം തന്നെ ചേർത്തു കൊടുക്കാം. കുറ്റിയിൽ ഇട്ടു തയ്യാറാക്കിയെടുക്കുന്നത് ഉണക്കമുന്തിരിയാണ്. മുന്തിരി പുട്ടുകുറ്റി യിൽ ഇട്ടതിനുശേഷം കുബത്തിൽ വെച്ച് നമുക്ക് അടുപ്പത്ത് വയ്ക്കാവുന്നതാണ്. 10 മിനിറ്റ്നേരമെങ്കിലും ആവികൊള്ളിക്കുക. ശേഷം പുട്ട്കുറ്റി തുറന്ന് നിക്കുബോൾ മുന്തിരി പൊട്ടി വന്നിരിക്കുന്നത് കാണാം.
ഇതാണ് ഇതിന്റെ ആദ്യത്തെ സ്റ്റേജ് എന്ന് പറയുന്നത്. ഈയൊരു മുന്തിരി ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം തുണി ഉപയോഗിച്ച് മുന്തിരിയിലുള്ള വെള്ളം തുടച്ചെടുക്കാവുന്നതാണ്. ഇനി ഒരു മോറം എടുത്ത് ഒന്ന് വെയിലത്ത് വയ്ക്കാം. മുന്തിരി വെയിലത്ത് വെച്ച് ഒന്നര ദിവസം ആവുമ്പോഴേക്കും നന്നായി ഡ്രൈ ആയി കിട്ടും.
അതും ഒന്നര ദിവസത്തിനുള്ളിൽ തന്നെ. ഉണക്കമുന്തിരി കടേന്ന് പൈസ കൊടുത്ത് ഒന്നും വാങ്ങിക്കേണ്ട ഇനി. ഒരുപക്ഷേ ചിലപ്പോൾ പഴകിയതും ഒക്കെ ആവും കിട്ടുക. വീട്ടിൽ നല്ല ഉണക്കമുന്തിരി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു ടിപ്പ് പ്രകാരം. ഉണക്കമുന്തിരി ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ട്ടമാവുകയാണെങ്കിൽ കണക്ട് ബോക്സിൽ മറുപടി പറയാൻ മറകലെ.