നാം ഏവരും എന്നും ആരാധിക്കുന്ന ദേവനാണ് സുബ്രഹ്മണ്യ സ്വാമി. ശിവ പാർവതിമാരുടെ മകനാണ് സുബ്രഹ്മണ്യ സ്വാമി. നാം ഏവരുടെയും ഇഷ്ട ഭഗവാനാണ് സുബ്രഹ്മണ്യ സ്വാമി. അതിനാൽ തന്നെ ഒട്ടനവധി ക്ഷേത്രങ്ങളാണ് സുബ്രഹ്മണ്യ സ്വാമിയുടെ ആയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി മുരുകൻ ക്ഷേത്രം. ദണ്ഡു പിടിച്ചിട്ടുള്ള മുരുകന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
അതിനാൽ തന്നെ ഈ ക്ഷേത്രം ദണ്ടായുധ പാണി ക്ഷേത്രം എന്ന് ഇതറിയപ്പെടുന്നു. പഴനിയാണ്ടവൻ എന്ന പേരിൽ ഈ ക്ഷേത്രം വളരെയേറെ പ്രസിദ്ധമാണ്. ഇത് തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലുള്ളവർ ആരാധിക്കുന്ന ഒരു ആരാധനാലയo കൂടിയാണ്. ഇവിടെയുള്ള ഭഗവാന്റെ അഭിഷേകത്തിന് ഉപയോഗിക്കുന്ന മഞ്ഞളും മറ്റും സർവ്വരോഗങ്ങളെ അകറ്റുന്നതിനുള്ള ഒരു പ്രതിവിധിയായി നാം ഉപയോഗിക്കാറുണ്ട്.
ഇത് വളരെ ഔഷധഗുണമുള്ള ഒന്നുതന്നെയാണ്. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ എന്നത് കാവടി എടുക്കുന്നതും മുടി മുണ്ഡനം ചെയ്യുക എന്നതുമാണ്. ഇവിടുത്തെ പ്രസാദം എന്നത് പഞ്ചാമൃതവും ഭസ്മവും ആണ്. ഇത് പ്രസിദ്ധമായ ആരാധനാലയം ആയതിനാൽ തന്നെ ഒട്ടനവധി ഭക്തജനങ്ങളാണ് ദിവസവും പഴനി മുരുകനെ കാണാനായി എത്തുന്നത്. ഇവർ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടത്തി കിട്ടുന്നതിനുവേണ്ടി.
നാം ഓരോരുത്തരും ഭഗവാനോട് പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വഴിപാടുകൾ വഴി ആഗ്രഹസാഫല്യം ഉറപ്പ് തന്നെയാണ്. നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രതിസന്ധി ഘട്ടങ്ങളിൽ നാം പഴനി മുരുകനോട് പ്രാർത്ഥന യാചിച്ച് വഴിപാടുകൾ നേരുന്നു. ഇത്തരം വഴിപാടുകൾ വഴി ഭഗവാന്റെ മഹത്വം ദർശിക്കാനും അറിയാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.