ഇവിടെ മണികെട്ടി പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നും തന്നെ ഉണ്ടാവുകയില്ല. കണ്ടു നോക്കൂ.

വളരെ പ്രസിദ്ധ മാർന്ന പല ക്ഷേത്രങ്ങളും തിങ്ങിപ്പാർക്കുന്ന നാടാണ് നമ്മുടെ കേരളം. ഈ കേരളത്തിൽ ഏറ്റവും അധികം ആളുകൾ ദർശനം നടത്തുന്ന ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. ആ ക്ഷേത്രത്തിലെ അമ്മ വളരെയധികം അനുഗ്രഹങ്ങളും കടാക്ഷങ്ങളും തന്റെ മക്കൾക്ക് വാരിക്കോരി നൽകുന്ന ദേവതയാണ്. വളരെയധികം അത്ഭുതങ്ങൾ നടന്നിട്ടുള്ള എന്നാൽ നടന്നുകൊണ്ടിരിക്കുന്നത് മായിട്ടുള്ള ഒരുക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം.

   

വളരെയധികം അത്ഭുതങ്ങളും അടയാളങ്ങളും ആണ് ആ ക്ഷേത്രമായി ബന്ധപ്പെട്ട് ഇന്നും നാം കേട്ടുകൊണ്ടിരിക്കുന്നത്. കടലും കായലും സംഗമിക്കുന്ന ഒരു പുണ്യഭൂമിയാണ് ഇത്. വളരെയധികം പ്രകൃതി മനോഹരമായ ഒരു ഇടം തന്നെയാണ് ഇത്. കൊല്ലം ജില്ലയിലെ ചവറയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 10 മീറ്റർ ദൂരം മാത്രമാണ് കടലിലേക്ക് ഉള്ളത്. ക്ഷേത്രത്തിന് ചുറ്റുമുള്ള വീടുകളിൽ എല്ലാം ഉപ്പുവെള്ളമാണ് ഉള്ളത്.

എന്നാൽ10 മീറ്റർ മാത്രം ദൂരമുള്ള ഈ ക്ഷേത്രത്തിനുള്ളിൽ ശുദ്ധജലം ലഭിക്കുന്ന ഒട്ടനവധി കിണറുകൾ ആണ് ഉള്ളത്. ഇതുതന്നെയാണ് ദേവിയുടെ ഏറ്റവും വലിയ അത്ഭുതം. അതുപോലെ തന്നെ സുനാമി തിരമാലകൾ ആഞ്ഞടിച്ച കാലഘട്ടത്തിലും ക്ഷേത്രത്തിന്റെ പരിസരത്തിലേക്ക് ഒരു തുള്ളി ജലം പോലും കയറിയില്ല എന്നതും വളരെ അത്ഭുതകരമായിട്ടുള്ള ഒന്നുതന്നെയാണ്.

അത്രയേറെ അനുഗ്രഹങ്ങൾ വർഷിക്കുന്ന അത്ഭുതങ്ങൾ നിറഞ്ഞ ഒരു ദേവതയാണ് കാട്ടിൽ മേക്കതിൽ അമ്മ. അമ്മയുടെ തിരുസന്നിധിയിൽ വന്ന അവിടുത്തെ ആലിൽ ഒരു മണി കെട്ടുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നടക്കാത്തതായി ഒന്നും തന്നെ ഉണ്ടാവുകയില്ല. ഏതൊരു കാര്യവും നടന്നു കിട്ടാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി. തുടർന്ന് വീഡിയോ കാണുക.