ഇന്നത്തെ നമ്മുടെ റെസിപ്പി പഴവും അവലും കൊണ്ടുള്ള നല്ലൊരു നാലുമണി പലഹാര റെസിപ്പിയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന രുചികരമായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. കുട്ടികൾക്കൊക്കെ ഉണ്ടാക്കിക്കൊടുക്കുകയാണെങ്കിൽ അവർക്ക് ഒരുപാട് ഇഷ്ട്ടപെടും അത്രയേറെ രുചികരം തന്നെയാണ് ഈ നാലുമണി പലഹാരം. എങ്ങനെയാണ് എൻ നാലുമണി പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഒരു പാനലിലേക്ക് അല്പം എണ്ണയോ അല്ലെങ്കിൽ നെയോ ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉണക്കമുന്തിരി ഇട്ടു കൊടുക്കാം. കുറച്ച് അണ്ടിപ്പരിപ്പും കൂടി ചേർക്കാം. ഇത് രണ്ടും എണ്ണയിലിട്ട് ചൂടാക്കി എടുക്കാം. ഇനി ഇതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ ഈ പാനലിലേക്ക് ചേർക്കാം. നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അവല് ചേർത്തു കൊടുക്കാം. എന്നിട്ട് നന്നായി ചൂടാക്കി എടുക്കാവുന്നതാണ്. നന്നായി ചൂടാക്കി എടുത്തതിനുശേഷം ഇതിലേക്ക് രണ്ട് ഏത്തപ്പഴം മുഴുവനും ചെറിയ കഷണങ്ങളാക്കി പാനലിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം ശേഷം ഒരു 5 കൂടി ചതിച്ച് ഇതിലൊക്കെ ചേർക്കാം. ശേഷം പഴത്തിന്റെ മധുരം അനുസരിച്ച് അതിലേക്ക് പഞ്ചസാര ആവശ്യത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇവയെല്ലാം കൂടി ചേർത്ത് നല്ല രീതിയിൽ ഇളക്കി കൊടുക്കാം. പഴം നല്ല രീതിയിൽ വഴറ്റിയെടുത്ത് ഉടച്ച് എടുക്കണം. മധുരമൊന്നും ബാലൻസ് ചെയ്യാൻ വേണ്ടിയിട്ട് ഒരു കാൽ ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ശേഷം ഒന്നര ടേബിൾസ്പൂൺ അരിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം.
ശേഷം ചെറിയ ബോൾസ് ആക്കി ഉരുട്ടിയെടുക്കാവുന്നതാണ്. ഉരുട്ടിയെടുത്ത ബോൾസ് പഴംപൊരി ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മാവിൽ മുക്കിയെടുത്ത് എണ്ണയിൽ വെച്ച് പൊരിച്ചെടുക്കാവുന്നതാണ്. അത്രയേ ഉള്ളൂ നമ്മുടെ നാലുമണി പലഹാരം റെഡിയായിക്കഴിഞ്ഞു. പഴവും അവലുംകൂടി കലർന്ന നല്ല മധുരത്തിൽ പൊരിച്ചെടുത്ത സ്പെഷ്യൽ പലഹാരം തന്നെയാണ് ഇത്. പലഹാരം ഉണ്ടാക്കുന്നതിനെ കൂടുതൽ വിശദവിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.