അമ്പലത്തിൽ പോയാൽ എത്ര പ്രദക്ഷിണം ആണ് ചെയ്യേണ്ടത്… ഇങ്ങനെ പ്രാർഥിക്കൂ.

ക്ഷേത്രദർശനം നടത്തുന്ന സമയത്ത് നമുക്കുണ്ടായിരിക്കുന്ന ഒരു സംശയമാണ് ഒരു ദേവനെയും എത്ര പ്രദഷിണം ചെയ്യണം എന്നുള്ളത്. എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മഹാഗണപതി ഭഗവാനേ ക്ഷേത്രത്തിൽ പോയി തൊഴുന്ന സമയത്ത് നമ്മൾ പ്രദഷിണം ചെയ്യേണ്ടത് ഒരേയൊരു പ്രാവശ്യമാണ്. ഭഗവാനെ തൊഴുത് ഒരു പ്രാവശ്യം ഭഗവാനെ വലം വെച്ച് പ്രാർത്ഥിച്ച് വന്നാൽ മാത്രം മതി. മഹാഗണപതി ഭഗവാനെ സംബന്ധിച്ചിടത്തോളം രണ്ടുപ്രാവശ്യം മൂന്നു പ്രാവശ്യമോ ഒന്നും പ്രദഷിണം വയ്ക്കേണ്ട ആവശ്യമില്ല.

   

ഗണപതി ഭഗവാന്റെ വിധിപ്രകാരം ഒരേയൊരു പ്രാവശ്യം പ്രദഷിണം ചെയേണ്ട ആവശ്യമേ ഉള്ളൂ. രണ്ടാമത്തേത് എന്ന് പറയുന്നത് സൂര്യ ഭഗവാനെ ആണ് എന്നുണ്ടെങ്കിൽ രണ്ട് പ്രാവശ്യമാണ് പ്രദഷിണം ചെയ്യേണ്ടത്. അതുപോലെതന്നെ മഹാദേവക്ഷേത്രം ഭഗവാൻ പരമശിവനെയാണ് എന്നുണ്ടെങ്കിൽ നമുക്ക് മൂന്ന് പ്രാവശ്യം പ്രദഷിണം ചെയ്യാവുന്നതാണ്. അതുപോലെതന്നെ ദേവി ക്ഷേത്രങ്ങൾ.

ദേവി ക്ഷേത്രങ്ങളിൽ ഏറ്റവും ഉത്തമം എന്ന് പറയുന്നത് മൂന്ന് പ്രാവശ്യം പ്രദഷിണം ചെയ്യുക എന്നതാണ്. മൂന്ന് അല്ല എന്നുണ്ടെങ്കിൽ അഞ്ചും ഏഴും പ്രാവശ്യം വരെ പ്രദർശനം ചെയ്യുന്നത് വളരെ നല്ലതാണ്. അടുത്തത് എന്ന് പറയുന്നത് മഹാവിഷ്ണു ക്ഷേത്രമാണ്. മഹാവിഷ്ണു ഭഗവാനെ സംബന്ധിച്ചിടത്തോളം നാല് പ്രാവശ്യം ആണ് പ്രദഷിണം ചെയ്യേണ്ടത്.

 

മഹാവിഷ്ണു ക്ഷേത്രം പോലെ തന്നെ മഹാവിഷ്ണു അവതാരങ്ങളിൽ പെട്ട ശ്രീരാമൻ ശ്രീകൃഷ്ണൻ അല്ലെങ്കിൽ മറ്റ് ആ മഹാവിഷ്ണു അവതാരങ്ങൾ അല്ലെങ്കിൽ ദശ അവതാരങ്ങളിലുള്ള ക്ഷേത്രങ്ങൾ ഏതു തന്നെയാണ് എങ്കിലും മഹാവിഷ്ണു ഭഗവാന്റെ ചൈതനന്യം വിളങ്ങുന്ന ക്ഷേത്രങ്ങളിൽ എല്ലാം തന്നെ നാല് പ്രാവശ്യം വീതം പ്രദഷിണം നടത്തേണ്ടതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *