സിലിണ്ടറിൽ ഗ്യാസ് എത്രത്തോളം ഉണ്ടെന്ന് ഇനി എളുപ്പത്തിൽ തന്നെ കണ്ടുപിടിക്കാം ഈ ഒരു മാർഗ്ഗത്തിലൂടെ…

അടുക്കളയിൽ ഒരുപാട് ഉപകാരപ്രദമായ നിരവധി ടിപ്സുകളുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തുന്നത്. ഗ്യാസ് ഉപയോഗിക്കുന്ന സമയത്ത് ഗ്യാസ് എങ്ങനെ കഴിവാറായി എന്ന് മനസ്സിലാക്കാൻ സാധിക്കും?. എത്രത്തോളം ഗ്യാസാണ് നമ്മുടെ സിലിണ്ടറിൽ ഉള്ളത് എന്ന് മനസ്സിലാക്കുവാനായി ഈ ഒരു കാര്യം ചെയ്താൽ മതി. ഈ ഒരു ടിപ്പു ചെയ്യുന്നതു കൊണ്ടുതന്നെ ഗ്യാസ് ബാക്കിയുള്ളത് എത്ര എന്ന് മനസ്സിലാക്കാൻ സാധിക്കും. അതുപോലെതന്നെ സിലിണ്ടർ സ്ഥിരമായി വെക്കുന്ന സ്ഥലങ്ങൾ തുരുബ് കറ കാണാറുണ്ട്.

   

ആ ഒരു തുരുബ് കറയും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നീക്കം ചെയ്യാവുന്നതാണ്. അപ്പോൾ ആദ്യം തന്നെ എങ്ങനെ തുരുമ്പക്കറ മാറ്റിയെടുക്കാം എന്ന് നോക്കാം. കറ കളവാനായി എടുക്കുന്നത് ഹാർപിക് ആണ്. എവിടെയാണ് കറ ഉള്ളത് എങ്കിൽ ആ ഭാഗത്തൊക്കെ നമുക്ക് ഹാർപ്പിക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇനിയൊരു സ്ക്രബർ ഉപയോഗിച്ച് നമ്മൾ നിലത്ത് നല്ല രീതിയിൽ ഉറച്ച് കൊടുക്കാവുന്നതാണ്.

ഇനി വൃത്തിയാക്കിയതിനു ശേഷം ഫ്ലോറിൽ കറ വരാതിരിക്കുവാൻ ഒരു ചവിട്ടിയോ അല്ലെങ്കിൽ ന്യൂസ് പേപ്പർ വിരിച്ചുകൊടുക്കുകയോ ചെയ്ത് അതിനുമുകളിൽ സിലിണ്ടർ വയ്ക്കാവുന്നതാണ്. ഇനി സിലിണ്ടറിൽ എത്രത്തോളം ഗ്യാസ് ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന് നോക്കാം. നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് സിലിണ്ടർ ആണെങ്കിൽ പോലും അതിലെ എത്രത്തോളം ഗ്യാസ് ബാക്കിയുണ്ടെന്ന് നമുക്ക് പരിശോധിക്കാം. ഇത് ടെസ്റ്റ് ചെയ്യാനായി നമുക്ക് ഒരു ഗ്ലാസ് വെള്ളമെടുക്കാം.

 

ഇനി ഒരു കോട്ടൻ തുണി വെള്ളത്തിൽ നനച്ചെടുത്ത ഗ്യാസ് സിലിണ്ടറിന്റെ മുകളിൽ നിന്ന് താഴേക്ക് ഒന്ന് തുടയ്ക്കാം. ഇങ്ങനെ ചെയ്തതിനുശേഷം ഒരു രണ്ടു മിനിറ്റ് നേരം വെയിറ്റ് ചെയ്യാമെന്നാണ്. സിലിണ്ടറിൽ ഗ്യാസ് ഉള്ള ഭാഗത്ത് വെള്ളം ആയാൽ അത് വളരെ താമസിച്ചാണ് വലിഞ്ഞു പോവുകയുള്ളൂ. ഇല്ലാത്ത ഭാഗമാണെങ്കിൽ തന്നെ അത് പെട്ടെന്ന് തന്നെ ഉണങ്ങും. ഇത്തരത്തിൽ കൂടുതൽ ടിപ്സുകൾ അറിയണമെങ്കിൽ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *