ചൂട് ചായക്കൊപ്പം ഒരു കിടിലൻ ടേസ്റ്റിൽ മുട്ട ചമ്മന്തി തയ്യാറാക്കിയാലോ… ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന അടിപൊളി നാലുമണി പലഹാരം.

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന മുട്ട കൊണ്ടുള്ള ഒരു സ്നാക്സ് റെസിപ്പിമായാണ് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. മുട്ട ചമ്മന്തി എന്നാണ് ഈ ഒരു പലഹാരത്തെ പൊതുവേ അറിയപ്പെടുന്നത്. വെറും 10, 15 മിനിറ്റ് സമയം കൊണ്ട് തന്നെ നല്ല രുചിയിൽ വൈകുന്നേരങ്ങളിൽആണെങ്കിൽ പോലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു സ്നാക്സ് ആണ് ഇത്. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച നല്ല ടെസ്റ്റിൽ ഇത് റെഡിയാക്കി എടുക്കാം.

   

മുട്ടയും ചമ്മന്തിയും ഒരുമിച്ച് നിറച്ച് മൈദയിൽ മുക്കി പൊരിക്കുന്ന ഈയൊരു എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നമുക്ക് നോക്കാം.ഈയൊരു മുട്ട ചമ്മന്തി തയ്യാറാക്കാൻ ആയിട്ട് നാല് മുട്ട നല്ലതുപോലെ പുഴുങ്ങി അതിന് തോടൊക്കെ കളഞ് എടുക്കുക. ഇനി നമുക്ക് ചമ്മന്തി തയ്യാറാക്കി എടുക്കാൻ അതിനായി അരക്കപ്പ് തേങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത അല്പം മഞ്ഞപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് മിക്സിയിൽ നല്ല രീതിയിൽ അടിച്ചെടുക്കാവുന്നതാണ്.

നമുക്ക് കോഴിമുട്ടയുടെ ഉണ്ണി മുറിച്ചെടുത്ത തയ്യാറാക്കിയെടുത്ത് വച്ച ചമ്മന്തിയിലോട്ട് നല്ല രീതിയിൽ ഒന്ന് തിരുമ്പി എടുക്കാവുന്നതാണ്. ഇനി നമ്മൾ ചമ്മന്തിയിൽ മുട്ടയുടെ ഉണ്ണിയും കൂടി മുട്ടയ്ക്ക് അകത്ത് വെച്ച് കൊടുത്ത് മാവിൽ വെച്ച് മുക്കിയെടുത്ത് പൊരിച്ചെടുക്കാവുന്നതാണ്. ഈ ഒരു പലഹാരം നിങൾ കഴിച്ചു നോക്കൂ നവിൽ കൊതിയൂറും അത്രക്കും രുചിയാണ്.ചൂട് ചായക്കൊപ്പം ചൂട് സ്നാക്സ് . കിടിലൻ തന്നെ.

 

കുറഞ്ഞ സമയം കൊണ്ട് തന്നെ ഉഗ്രൻ ടേസ്റ്റ് ഏറിയ ഈ ഒരു പലഹാരം ഉണ്ടാക്കി എടുക്കാം.  മുട്ട ചമ്മന്തി ഉണ്ടാക്കുന്നതിനുള്ള വിശദ വിവരങ്ങൾ താഴെ വിഡിയോയിൽ നൽകിയിട്ടുണ്ട്. മുട്ട ചമ്മന്തി ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *