നല്ല ടേസ്റ്റിയും ഈസിയുമായുള്ള ഒരു കിടിലൻ നാലുമണി പലഹാരത്തിന് റെസിപ്പി ആണ് ഇത്. മസാല ഒന്നും വഴട്ടി സമയം കളയാതെ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നമുക്ക് നോക്കാം. 400 ഗ്രാം അളവിൽ ബോൺലെസ് ചിക്കൻ എടുക്കുക. 5 മിനിറ്റ് നേരം അല്പം കുരുമുളകും ഉപ്പും ചേർത്ത് വേവിച്ചെടുക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് ചിക്കൻ ഇട്ടു കൊടുക്കാം.
ശേഷം മൂന്ന് ഉരുളക്കിഴങ്ങ് പുഴുങ്ങി എടുത്തത് മിക്സിയുടെ ജാറിലേക്ക് അതും ചേർക്കാം. ജസ്റ്റ് ഒന്ന് ജാറ് കറക്കി എടുക്കുക. വീണ്ടും അതിലേക്ക് മീഡിയം വലിപ്പമുള്ള സവാള, രണ്ട് പച്ചമുളക്, ഒരു സ്പൂൺ വെളുത്തുള്ളി, ഒരു സ്പൂൺ ഇഞ്ചി, അര സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ ഗരം മസാല, കാൽ ഗരം മസാല, ഒരു സ്പൂൺ കുരുമുളകുപൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ടേബിൾസ്പൂൺ അളവിൽ മല്ലിയില, കോഴി മുട്ടയുടെ മഞ്ഞ കരു ഇതെല്ലാം ചേർത്ത് മൂന്നാലു തവണ ഇന്ന് കറക്കി എടുക്കാം.
പതുക്കെ പതുക്കെ വേണം ഇതൊന്ന് കറക്കി കറക്കി എടുക്കാൻ. ആദ്യം തന്നെ ഹൈസ്പീഡിൽ ഇട്ട് അത് ശ്രദ്ധിക്കണം പതുക്കെ വേണം ചെയ്യാൻ. നമുക്ക് ഇതെല്ലാം വേറൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കാം. ഇനി ഇതൊന്നു ഉരുട്ടിയെടുക്കാം കൈ ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടി അല്പം പുരട്ടാവുന്നതാണ്. കൈകൊണ്ട് കൊണ്ട് ഉഴുന്നുവടയുടെ പോലെ ആക്കിയെടുക്കാം. 45 മിനിറ്റ് നേരം റസ്റ്റ് ഫീസറിലേക്ക് മാറ്റിവയ്ക്കുക. രണ്ട് കോഴിമുട്ട പൊട്ടിച്ച് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.
അത്യാവശ്യം നല്ല പൊടിഞ്ഞിട്ടുള്ള ബ്രഡ് ക്രാമ്സ് എടുക്കാം. 45 മിനിറ്റ് ശേഷം മൈദയിലേക്ക് ഒന്ന് മുക്കിയെടുക്കാം ശേഷം മുട്ടയിലും ബ്രഡ് ക്രംസിലും. മറ്റൊരു പാനലിൽ എണ്ണ നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഡോണറ്റ് ഇടാവുന്നതാണ്. മീഡിയം ഫ്ലെയിമിൽ ആണ് വയ്ക്കേണ്ടത്. പുളിയുറുമ്പ് കളറിൽ ഇത് മൊരിഞ്ഞു വരുമ്പോൾ തന്നെ എണ്ണയിൽ നിന്ന് കോരിയെടുക്കാവുന്നതാണ്. നാലുമണി പലഹാരം ചിക്കൻ ഡോണറ്റ് റെഡിയായി കഴിഞ്ഞു. അടിപൊളി ടേസ്റ്റാണ് ഈവനിങ് ഒക്കെ വളരെ ഈസിയായി തെയ്യാറാക്കാൻ സാധിക്കുന്ന അടിപൊളി കിടിലൻ ഒരു പലഹാരമാണ് ഇത്.